Sat. Apr 27th, 2024

ന്യൂഡെൽഹി :

രാജ്യത്തെ വാഹന വിപണി വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നു. കഴിഞ്ഞ ഏഴു മാസമായി വാഹന വില്പന കുത്തനെ ഇടിയുന്ന കാഴ്ചയാണ് രാജ്യമെങ്ങും. ഈ ​മാ​സം ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ ക​ണ​ക്കെ​ടു​പ്പി​ൽ ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം യാ​ത്രാ​വാ​ഹ​ന​ങ്ങ​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇതിന്റെ മൂല്യം ഏകദേശം 35,000 കോ​ടി രൂ​പ വ​രും. ഇ​രു​ച​ക്ര വാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ 17,000 കോ​ടി രൂ​പ​യു​ടെ 30 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​പ്പു​ണ്ട്. ഇതിനെ തുടർന്ന് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളെ​ല്ലാം ത​ങ്ങ​ളു​ടെ പ്ലാ​ന്‍റു​ക​ൾ അടച്ചിടാൻ നിർബന്ധിതരാകുകയാണ്.

ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ സ​ന​ന്ദ് പ്ലാ​ന്‍റ് മേ​യ് 27 മു​ത​ൽ ജൂ​ൺ മൂ​ന്നു വ​രെ അ​ട​ച്ചി​ട്ടു. ഈ ​മാ​സം അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ ഹോ​ണ്ട കാ​ർ​സ് ഇ​ന്ത്യ​യും ഉൽപാദനം നി​ർ​ത്തി​വ​ച്ചു. റെ​നോ സി​സാ​നും, സ്കോ​ഡ ഓ​ട്ടോ​യും അ​ടു​ത്ത റൗ​ണ്ട് അ​ട​ച്ചി​ട​ലി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഈ ​മാ​സം നാ​ലു മു​ത​ൽ പ​ത്തു ദി​വ​സം വ​രെ​യെ​ങ്കി​ലും ഉൽപാദനം നി​ർ​ത്തി​യേ​ക്കും. ഈ ​മാ​സം 23 മു​ത​ൽ 30 വ​രെ ര​ണ്ടാം ഘ​ട്ട ഉ​ത്പാ​ദ​നം നി​ർ​ത്ത​ലി​ന് മാ​രു​തി പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ച്ച​ശേഷം മ​ഹീ​ന്ദ്ര പ​ല ത​വ​ണ​ക​ളി​ലാ​യി അ​ഞ്ചു മു​ത​ൽ 13 വ​രെ ദി​വ​സം ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്.

ഹ്യുണ്ടായ് മോട്ടോഴ്‌സ് മാത്രമാണ് ഈ പ്രതിസന്ധിയിലും അല്പമെങ്കിലും പിടിച്ചു നിൽക്കുന്നത്. ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ച്ച് ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ​സ് പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. മേ​യി​ൽ കമ്പനിയുടെ ആ​ഭ്യ​ന്ത​ര വി​ല്പ​ന 5.6 ശ​ത​മാ​നം കു​റ​ഞ്ഞ് 42,502 എ​ണ്ണ​മാ​യെ​ങ്കി​ലും ക​യ​റ്റു​മ​തി 50.8 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് 11,008ൽ​നി​ന്ന് 16,600 ആ​ക്കി ഉ​യ​ർ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *