25 C
Kochi
Tuesday, August 3, 2021
Home 2019 June

Monthly Archives: June 2019

ന്യൂഡല്‍ഹി:  ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ശനിയാഴ്ച കേരളത്തിലെത്തും. റെയില്‍വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുളള മോദിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്.
കൊച്ചി:നടന്‍ കുഞ്ചാക്കോ ബോബനെതിരെ വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു. മജിസ്ട്രേട്ട് കോടതിയാണ് തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിന് (75) ശിക്ഷ വിധിച്ചത്.2018 ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ഷൂട്ടിങ്ങിനായി കണ്ണൂരിലേക്ക് പോകാന്‍, രാത്രി എറണാകുളം സൌത്ത് റെയിൽ‌വേ സ്റ്റേഷനിൽ നില്‍ക്കവെയാണ് സംഭവം. പ്രതി, കഠാരയുമായി താരത്തിനു നേരെ വന്ന് കൊല്ലുമെന്നു ഭീഷണി മുഴക്കുകയാണു ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എട്ടു സാക്ഷികളെ...
ന്യൂഡൽഹി:കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ അദ്ധ്യക്ഷയായി സോണിയാഗാന്ധിയെ തിരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയിൽ വിശ്വാസമർപ്പിച്ചതിന് 12.-13 കോടി വോട്ടർമാർക്ക് സോണിയാഗാന്ധി നന്ദി പറഞ്ഞുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.പാർലമെന്റിലെ സെന്റ്രൽ ഹാളിൽ ശനിയാഴ്ച നടന്ന എം.പിമാരുടെ ഒരു യോഗത്തിലാണ് സോണിയയെ നേതാവായി തിരഞ്ഞെടുത്തത്. യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭ എം.പിമാരും, രാജ്യസഭ എം.പിമാരും പങ്കെടുത്തു.ഉത്തർപ്രദേശിലെ റായ്ബരേലി മണ്ഡലത്തെയാണ് സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്നത്.
കോ​ഴി​ക്കോ​ട്:  എ​ല്‍​.ജെ​.ഡി-​ജെ.​ഡി.​എ​സ് ല​യ​നം അ​ധി​കം വൈ​കാ​തെ ഉ​ണ്ടാ​കു​മെ​ന്ന് ജെ​.ഡി.​എ​സ്. സം​സ്ഥാ​ന അദ്ധ്യ​ക്ഷ​നും മ​ന്ത്രിയുമായ കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി പറഞ്ഞു. ചി​ല സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​തെന്നും, ദേ​വ​ഗൗ​ഡ​യ്ക്കും എ​തി​ര്‍​പ്പി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.വീ​രേ​ന്ദ്ര​കു​മാ​റു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും മന്ത്രി പ​റ​ഞ്ഞു. ല​യ​നം സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ന​ട​ത്തി അ​ന്തിമ തീ​രു​മാ​ന​മെ​ടു​ക്കുമെന്നും, ദേ​ശീ​യ​ത​ല​ത്തി​ല്‍ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​ക​ള്‍ ല​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു.എ​ന്നാ​ല്‍, ചി​ല സാ​ങ്കേ​തി​ക ത​ടസ്സ​ങ്ങ​ളുണ്ടെന്നും, ല​യ​നം ത​ത്കാ​ല​മി​ല്ലെ​ന്നും ഉള്ള നി​ല​പാ​ടി​ലാ​ണ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ര്‍​ജ്.
തിരുവനന്തപുരം:വയനാട്ടിലെ കർഷകൻ വി. ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി അയച്ച കത്തിനു മറുപടിയായി, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ തന്നെ തന്നെ സർക്കാരിനു റിപ്പോർട്ടു നൽകാൻ വയനാട് ജില്ല കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു. റിപ്പോർട്ടു കിട്ടിയശേഷം, സാമ്പത്തികസഹായം അടക്കമുള്ള നടപടികൾ കൈക്കൊള്ളുമെന്നും...
ന്യൂഡൽഹി:കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നു രാവിലെ പത്തുമണിക്ക് പാർലമെന്റിൽ നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെന്നാണ് വാർത്തകൾ. കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷപദത്തിൽ നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനിടെയാണ് യോഗം ചേരുന്നത്.രാഹുല്‍ ഗാന്ധി, തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും ലോക്സഭാകക്ഷി നേതൃത്വം ഏറ്റെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടാനിരിക്കെയാണ് യോഗത്തില്‍ രാഹുല്‍ പങ്കെടുത്തേക്കില്ലെന്ന് സൂചനകള്‍ പുറത്തുവരുന്നത്. അതേസമയം സോണിയ ഗാന്ധിയെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേ‍ഴ്സണായി തിരഞ്ഞെടുക്കും.ലോക്സഭാ കക്ഷി...
ലണ്ടൻ:എലിസബത്ത് രാജ്ഞിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൃത്യമായും സൂക്ഷ്മമായും കൈകാര്യം ചെയ്യുന്നതിനായി ആളുകളെ നിയമിക്കുന്നു. പോസ്റ്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ എന്നറിയപ്പെടുന്ന പോസ്റ്റിനു മാസം 2 ലക്ഷം രൂപയാണ് ശമ്പളം. www.theroyalhousehold.tal.net എന്ന വെബ് സൈറ്റിലൂടെയാണ് ജോലി വിവരം പൊതു ജനങ്ങളെ അറിയച്ചത്. 26 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ജോലിക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു. കൊട്ടാരത്തിൽ തന്നെയായിരിക്കും ഓഫീസ്. തിങ്കൾ മുതൽ വെള്ളി വരെയാണ് പ്രവർത്തി ദിനങ്ങൾ. ആഴ്ചയിൽ...