Fri. Mar 29th, 2024
കോട്ടയം:

 

എഴുത്തുകാരനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച ഡോ. ഡി.ബാബു പോള്‍, അമ്മയുടെ സ്മരണാർത്ഥം കുറുപ്പം‌പടി ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നിര്‍മ്മിച്ച മേരി പോള്‍ മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ലൈബ്രറി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

വായന മരിക്കുന്നുവെന്ന ആശങ്കയുയരുന്ന കാലമാണിതെന്നും, പാഠപുസ്തകത്തിനപ്പുറം വായിക്കേണ്ട എന്നു ചിന്തിക്കുന്നവരാണ് ഒരു വിഭാഗമെന്നും ലൈബ്രറി ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. “അവസാനകാലം വരെ വായിക്കുകയും പഠിക്കുകയും ചെയ്ത ഡി.ബാബു പോള്‍ മാതൃകയാണ്. മനുഷ്യരുടെ നന്മയും ഉയര്‍ച്ചയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അതിനുതകുന്ന ആശയങ്ങളാണ് സമൂഹവുമായി പങ്കുവച്ചത്,” മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *