24 C
Kochi
Tuesday, October 26, 2021

Daily Archives: 8th May 2019

തൃശൂർ : "ഏകചത്രാധിപതി" എന്ന് വിളിപ്പേരുള്ള കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആനയുടെ ആരാധകരോടൊപ്പം മറ്റു ആനകളുടെ ഉടമകളും ഇടയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍ പൂരത്തിന് ഇല്ലെങ്കിൽ തങ്ങളുടെ ആനകളെ വിട്ടുനല്‍കില്ലെന്നാണ് ആനയുടമകളുടെ നിലപാട്.വനം വകുപ്പാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്. ആനയെ എഴുന്നള്ളിക്കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ആനയുടെ പ്രായാധിക്യവും 13 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും കണക്കിലെടുത്താണ് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഈ...
കലൂർ :കൊച്ചിയിലെ കലൂരിലുള്ള പി.വി.എസ് ആശുപത്രിയിൽ അഞ്ഞൂറോളം വരുന്ന ജീവനക്കാർക്ക് ഒരു വർഷത്തോളമായി ശമ്പളം കൊടുക്കുന്നില്ലെന്നു പരാതിയുമായി ജീവനക്കാർ പ്രതിഷേധ സമരത്തിൽ. കഴിഞ്ഞ രണ്ടു വർഷമായി പി.വി.എസ് ആശുപത്രിയിലെ ജീവനക്കാർ ശമ്പള പ്രശ്‌നം നേരിടുകയാണ്. കഴിഞ്ഞ എട്ടു മാസമായി ശമ്പളം പൂർണമായി മുടങ്ങുകയും ചെയ്തിരിക്കുന്നു.'മാതൃഭൂമി' പത്രം ഉടമ പി.വി ചന്ദ്രന്റെ മകൾ പി.വി മിനിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് പ്രശസ്തമായ ഈ ആശുപത്രി. അതിനാൽ തന്നെ മുഖ്യധാര മാധ്യമങ്ങളെല്ലാം 'മാതൃഭൂമി'...
ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ആറാഴ്ചത്തെ ജാമ്യ കാലാവധിയ്ക്കു ശേഷം ജയിലേക്കു തന്നെ തിരിച്ചുപോയി. അഴിമതിക്കേസിൽ ജയിലിൽ ആയിരുന്ന അദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങൾക്കാണ് ജാമ്യം നൽകിയിരുന്നത്. പാക്കിസ്ഥാൻ വിട്ടുപോവില്ലെന്ന നിബന്ധന വച്ചുകൊണ്ടാണ് സുപ്രീം കോടതി അദ്ദേഹത്തിനു ജാമ്യം നൽകിയത്. ചികിത്സയ്ക്കായി വിദേശത്തുപോകാൻ സുപ്രീം കോടതിയുടെ അനുവാദം തേടിയിരുന്നെങ്കിലും നിരസിയ്ക്കപ്പെടുകയാണുണ്ടായത്.ചൊവ്വാഴ്ച ജാമ്യകാലാവധി അവസാനിച്ചതുകൊണ്ട് ഷെരീഫ് നവാസ്, കോട്ട് ലാഖ്‌പത് ജയിലിലേക്കു മടങ്ങി. അദ്ദേഹത്തിന്റെ പുത്രി മറിയവും, ഷെരീഫിന്റെ പാർട്ടിയായ...
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി 48 മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍ ലൈന്‍ വഴിയുള്ള ടിക്കറ്റുകളാണ് വില്പന തുടങ്ങി മണിക്കൂറുകള്‍ക്കകം ചൂടപ്പം പോലെ വിറ്റു തീര്‍ന്നത്.ടിക്കറ്റുകള്‍ വാങ്ങിയവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ആരാധകരാണ് എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിനും ഏറെ ആവേശം നല്‍കുന്നു, ആ വാർത്ത.ജൂൺ 16 ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്.
ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ സൂഫി മന്ദിരത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധാനലായത്തിനു സമീപമാണ് ആക്രമണമുണ്ടായത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി മന്ദിരങ്ങളിലൊന്നാണിത്.സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്ത്രീ സന്ദര്‍ശകര്‍ എത്തുന്ന വാതിലിനു സമീപമാണ് സ്‌ഫോടനമുണ്ടായത്.
ബെയ്‌ജിംഗ്:ചൈനയിലെ പടിഞ്ഞാറൻ സിൻജിയാങ് പ്രവിശ്യയിൽ മുസ്ളീം പള്ളികൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. 'ഗാർഡിയൻ' പത്രവും ഓപ്പൺ സോഴ്സ് സൈറ്റായ 'ബെല്ലിങ് കാറ്റും' ഉപഗ്രഹ ചിത്രങ്ങൾ വച്ച് 91 മുസ്ലിം പള്ളികൾ വിശകലനം ചെയ്തിരുന്നു. ഇതിൽ 31 പള്ളികൾക്ക് 2016 നും 2018 നും ഇടയിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങളിലൂടെ കണ്ടെത്തി. 15 എണ്ണം നിലംപരിശായി. മറ്റുള്ളവയുടെ പടിക്കെട്ടുകൾ,താഴികക്കുടങ്ങൾ,മിനാരങ്ങൾ എന്നിവ നീക്കിയിരിക്കുന്നു. മിനാരങ്ങൾ പോലെ പള്ളിയെന്ന തിരിച്ചറിയൽ അടയാളങ്ങൾ...
ഹൃത്വിക് റോഷന്‍ നായകനായി തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. ചിത്രം ജൂലൈ 26 നു പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വികാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കിയാണ്.അജയ് അതുല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ഫാന്റം ഫിലിംസ് ആണ്. വിരേന്ദ്ര സക്‌സേന, പങ്കജ്, അമിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫാന്റം...
സുഡാൻ: ദക്ഷിണ സുഡാനിലെ വെസ്റ്റ് ബഹ്‌റല്‍ ഗസല്‍ പ്രവിശ്യയില്‍ കാട്ടുതീ പടര്‍ന്ന് 33 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ നിന്നും പടര്‍ന്ന തീ വലിയ കാറ്റിനൊപ്പം ഗ്രാമങ്ങളിലേക്കും എത്തുകയായിരുന്നു.രാജ്യത്തിന്റെ ഉള്‍ പ്രദേശമായതിനാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് അപകടത്തിന്റെ ആക്കം കൂടാന്‍ കാരണമായത്. 138 വീടുകള്‍ മൊത്തമായും കത്തി നശിച്ചു. പതിനായിരത്തോളം വളര്‍ത്തു മൃഗങ്ങളും തീയിലകപ്പെട്ടു.
ത്രിപുര: വോട്ടെടുപ്പിനിടെ ബി.ജെ.പി. വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12 ന് ഈ ബൂത്തുകളില്‍ റീ പോളിംഗ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 58ാം വകുപ്പ് രണ്ടാം ഉപവകുപ്പ് എന്നിവ പ്രകാരമാണ് വോട്ടെടുപ്പ് റദ്ദാക്കിയത്. ബി.ജെ.പി. വ്യാപകമായി ബൂത്ത് പിടിത്തവും...
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ കോണ്‍ഗ്രസ്സിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ്സിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയിരിക്കുന്നത്.മോദിയും അമിതാഷായും നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.പി. സുഷ്മിത ദേവ് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാജീവ് ഗാന്ധിയ്‌ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിലും തിരഞ്ഞെടുപ്പ്...