30 C
Kochi
Thursday, September 23, 2021

Daily Archives: 8th May 2019

കൊച്ചി: ഉത്സവ വേളകളില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം രോഗവും പരിക്കുമുള്ള ആനകളെ പങ്കെടുപ്പിക്കരുതെന്നത് കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഇടുക്കിയിലെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍ എന്ന സംഘടനയുടെ സെക്രട്ടറി എം.എന്‍. ജയചന്ദ്രന്‍ രോഗബാധിതരായ ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഹൈക്കോടതി പരിഗണിക്കുകയായിരുന്നു.ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ സംഘടിതനീക്കം നടക്കുന്നുണ്ടെന്നും അതേസമയം ആനയെ പൂരത്തിന് ഉപയോഗിക്കാന്‍ സാധ്യമാകില്ല...
തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സംസ്ഥാനത്തെ 79 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. 14,244 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം.കോഴിക്കോട് ജില്ലയ്ക്കാണ്...
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംപാദ സെമിഫൈനലില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യപാദത്തിലെ മൂന്ന് ഗോള്‍ കടവുമായി രണ്ടാം പാദത്തില്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലിറങ്ങിയ ലിവര്‍പൂള്‍ അത്ഭുത പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഇരുപാദങ്ങളിലുമായി 4-3 എന്ന ഗോള്‍ ശരാശരിയില്‍ ലിവര്‍പൂള്‍ ഫൈനലിലെത്തി.തോല്‍വി മുന്നില്‍ക്കണ്ടു കളിക്കിറങ്ങിയ ലിവര്‍പൂള്‍ ഉശിരന്‍ പോരാട്ടമാണ് പുറത്തെടുത്തത്. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി. 
ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് 'ജീം ബൂം ബാ'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ചിത്രം മെയ് 10ന് തിയേറ്ററുകളിലെത്തും. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് 'ജീം ബൂം ബാ' സംവിധാനം ചെയ്യുന്നത്.കോമഡി ത്രില്ലറായി ഒരുങ്ങുന്ന 'ജീംബൂംബാ' യില്‍ ബേസില്‍ കഞ്ഞിക്കുഴി എന്ന സംവിധായകന്റെ വേഷത്തിലാണ് അസ്‌കര്‍ അലി എത്തുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം...
തി​രു​വ​ന​ന്ത​പു​രം:രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിന്റെ പിതാവും, നാ​ഷ​ണ​ൽ ലോ ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്ഥാ​പ​ക ഡ​യ​ക്ട​റും, നി​യ​മ​പ​ണ്ഡി​ത​നു​മാ​യ ഡോ. ​എ​ൻ.​ആ​ർ. മാ​ധ​വ​മേ​നോ​ൻ (84) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ അനന്തപുരി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ശാ​ന്തി​ക​വാ​ട​ത്തി​ൽ.തിരുവനന്തപുരം സ്വദേശിയായ മാധവമേനോൻ കേരളത്തിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിയ ശേഷം 1955 ഇൽ അഭിഭാഷകൻ ആയാണ് അദ്ദേഹം ഔദോഗിക ജീവിതം ആരംഭിച്ചത്. ഡൽഹിയിൽ ജോലി ചെയ്യുന്നതിനിടെ അദ്ദേഹം...
അഫ്‌ഘാനിസ്ഥാൻ: ആശുപത്രിയില്‍ നിന്നും കൃത്രിമക്കാല്‍ വച്ച ശേഷം സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന ബാലന്റെ വീഡിയോ വൈറലാകുന്നു. അഹമ്മദ് എന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.അഫ്‌ഘാനിസ്ഥാനിലെ ഒരു റെഡ്‌ക്രോസ് ഓര്‍ത്തോപീഡിക് സെന്ററില്‍ നിന്നാണ് അഹമ്മദിന് കൃത്രിമക്കാല്‍ ഘടിപ്പിച്ച് നല്കിയത്. ലോഗാര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിലാണ് അഹമ്മദിന്റെ വലതു കാല്‍ നഷ്ടപ്പെട്ടത്.
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയില്‍ സ്‌കൂളില്‍ വെടിവെപ്പ്. ഒരു വിദ്യാര്‍ത്ഥി മരിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റു. സ്‌കൂളിലെ തന്നെ രണ്ടു വിദ്യാര്‍ത്ഥികളാണ് വെടിവെപ്പ് നടത്തിയത്. ഹൈലാന്‍ഡ്‌സ് റാഞ്ചിലെ സ്റ്റെം സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം.സംഭവസ്ഥലത്തുനിന്ന് ഒരു കൈത്തോക്ക് കണ്ടെത്തിയിട്ടുണ്ട്. തോക്കുമായെത്തിയ വിദ്യാര്‍ത്ഥികള്‍ രണ്ടു ക്ലാസുകളില്‍ കയറി വെടിവെക്കുകയായിരുന്നു. വെടിവെച്ച വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ജീവനക്കാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു.
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അജി പീറ്ററായി റോണി ഡേവിഡും ചിത്രത്തില്‍ എത്തുന്നു. റോണിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ഈദ് റിലീസായി ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.കേരളത്തില്‍ നിന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ നക്‌സലേറ്റുകളുടെ കേന്ദ്രമായ നോര്‍ത്ത് ഇന്ത്യയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് വേണ്ടി വരുകയും പിന്നീട് അരങ്ങേറുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ചിത്രമാണ്...
കൊച്ചി: പാലാരിവട്ടം ഫ്ലൈഓവറില്‍ അച്ഛന്റെ പേര് നിലനില്‍ക്കുന്നത് അപമാനകരമാണെന്ന് പ്രശസ്ത കവി ഒ.എന്‍.വി. കുറുപ്പിന്റെ മകന്‍. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകളും അഴിമതിയും വാര്‍ത്തകളില്‍ നിറയുമ്പോൾ പ്രതികരണവുമായി അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന്റെ മകന്‍ രംഗത്തെത്തിയത്.മൂന്നു വര്‍ഷത്തിനുള്ളില്‍ മരിച്ചു ജീര്‍ണിച്ച പാലത്തിന് അച്ഛന്റെ പേരിട്ടതു മാറ്റണം. ഈ പേരിടാന്‍ ഈ പാലത്തിനും അച്ഛനും തമ്മില്‍ എന്തു ബന്ധമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും രാജീവ് പറഞ്ഞു. ഔദ്യോഗികമല്ലെങ്കിലും പാലത്തിനു ജനകീയമായി നല്‍കിയ...
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയേക്കില്ലെന്ന സൂചന നിലനില്‍ക്കുന്നതിനാല്‍ നിര്‍ണായക നീക്കത്തിനൊരുങ്ങുകയാണ് സംയുക്ത പ്രതിപക്ഷം. തൂക്ക് സഭ വന്നാല്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി രാഷ്ട്രപതിയെ സമീപിച്ചേക്കും എന്നാണ് സൂചന.ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കരുതെന്നും, കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്നും 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി രാഷ്ട്രപതിയെ അറിയിക്കും. ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന്...