24 C
Kochi
Tuesday, October 26, 2021

Daily Archives: 30th May 2019

കോഴിക്കോട്:  ട്രാന്‍സ് സ്ത്രീകൾക്കു (Transgender Women) താമസിക്കാന്‍ കോഴിക്കോട് വീടൊരുങ്ങി. ഭക്ഷണമുള്‍പ്പെടെ എല്ലാ സൗകര്യവുമുള്ള ഇരുനില വീടാണ് തയ്യാറാക്കിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പിന്റെ 'മഴവില്ല്' പദ്ധതിയുടെ ഭാഗമായാണ് ട്രാന്‍സ് സ്ത്രീകൾക്കു ഷോര്‍ട്ട് സ്‌റ്റേ ഹോം സജ്ജമാക്കിയത്. ഇവിടെ താമസവും ഭക്ഷണവുമെല്ലാം സൗജന്യമാണ്.ഫാറൂഖ് കോളേജിന് സമീപം സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഇരുനില കെട്ടിടത്തില്‍ ഫര്‍ണീച്ചര്‍ ക്രമീകരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ജൂണ്‍ 10 നകം ഇതു പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടക്കും.
ന്യൂഡൽഹി:  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും മുരളീധരന്‍.കണ്ണൂർ തലശ്ശേരി സ്വദേശിയായ വി. മുരളീധരൻ നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. രണ്ടു തവണ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനായിരുന്നിട്ടുണ്ട്.
ന്യൂഡൽഹി:  മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേക്ക് എത്തുന്നതോടെ സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാകുന്ന ഉഡാന്‍ പദ്ധതിയ്ക്ക് വേഗതയേറും. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാനപദ്ധതിയായ ഉഡാന്‍ പദ്ധതിയ്ക്ക് ആവശ്യമായ തുക വിലയിരുത്താന്‍ വ്യോമയാന മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാകും. നികുതിയിളവ്, എയര്‍പോര്‍ട്ട് ചാര്‍ജ് കുറയ്ക്കല്‍, എയര്‍ലൈന്‍ കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ എന്നിവയാണ് പരിഗണനയിലുള്ളത്. 688 റൂട്ടുകളിലായി പദ്ധതി നടപ്പാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ധാരണയായിട്ടുണ്ട്. ഈയിനത്തില്‍ 1,800...
വിജയവാഡ:  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടന്നത്. ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും, ഡി.എം.കെ. അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനും സത്യ പ്രതിജ്ഞാച്ചടങ്ങുകളിൽ പങ്കെടുത്തു.അധികാരമേറ്റയുടൻ തന്നെ വയോജനങ്ങൾക്ക് പെൻഷനായി മാസത്തിൽ 3000 രൂപ അനുവദിച്ചുകൊണ്ടുള്ള പ്രസ്താവന, ജഗൻ മോഹൻ റെഡ്ഡി നടത്തി. സംസ്ഥാനത്ത് അഴിമതി മുക്തമായ ഭരണം കാഴ്ചവയ്ക്കുമെന്നും ഉറപ്പുനൽകി. ജാതിയോ മതമോ കണക്കിലെടുക്കാതെ എല്ലാവർക്കും...
സൌദി:  സൌദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വിളിച്ചു ചേര്‍ത്ത അടിയന്തര അറബ് ഉച്ചകോടിയടക്കം മൂന്ന് ഉച്ചകോടികള്‍ക്ക് ഇന്ന് മുതല്‍ മക്കയില്‍ തുടക്കമാകും. ഇന്നും നാളെയുമായാണ് (30, 31) മൂന്ന് ഉച്ചകോടികള്‍ അരങ്ങേറുന്നത്.ഇറാനുമായുള്ള സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ സൌദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെയും സൌദി അരാംകോ എണ്ണ പമ്പിംഗ് കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ സൌദി ഭരണാധികാരി വിളിച്ചു ചേര്‍ത്ത അറബ് ലീഗിന്റെയും, ഗള്‍ഫ്...
ബുഡാപെസ്റ്റ്:  ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഡാന്യൂബ് നദിയില്‍ ബോട്ട് മുങ്ങി ഏഴു പേര്‍ മരിച്ചു. 21 പേരെ കാണാതായി. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. 33 ആളുകളുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ദക്ഷിണകൊറിയയില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ബോട്ടില്‍ ഉണ്ടായിരുന്നത്.കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഹാബ്ലേനി എന്ന ബോട്ടാണ് മുങ്ങിയത്. കനത്ത മഴയും കാറ്റുമാണ് അപകടമുണ്ടാകാന്‍ കാരണമായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരുവനന്തപുരം:  എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം. അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് ബി.ജെ.പിയ്ക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹത്തോടെയാണെന്നും, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണെന്നും, ഇങ്ങനെയൊരാളെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.
കണ്ണൂർ:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. വി.എം. സുധീരന്‍ പത്തു വര്‍ഷമായി വ്യക്തിവിരോധം തീര്‍ക്കുകയാണ്. നാലുവരി പാത വികസനവുമായി ബന്ധപ്പെട്ടാണ് വി.എം. സുധീരനുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നത്.വി.എം. സുധീരന് ഒരു ആദര്‍ശവുമില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിയാളാണ് വി.എം. സുധീരന്‍. രാവിലെ ഒരു ബക്കറ്റ് വെള്ളത്തില്‍ തലമുക്കി കറുപ്പിച്ച് ജൈവവളത്തെ കുറിച്ച് സംസാരിക്കുന്ന ആളാണ് സുധീരന്‍. ആ...
ന്യൂഡൽഹി:  പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമ്പോൾ സാക്ഷിയാകാന്‍ അമ്മ ഹീരാബെന്‍ എത്തില്ല. സഹോദരന്മാരും മറ്റു ബന്ധുക്കളും എത്തിയേക്കുമെന്നാണ് സൂചന. മോദി അധികാരത്തിലിരുന്ന അഞ്ചു വര്‍ഷവും ബന്ധുക്കള്‍ ഗുജറാത്തില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അമ്മയുള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനത്തിനായി മാത്രമാണ് എത്താിയിട്ടുള്ളത്.മോദി അധികാരമേറ്റ ശേഷം ഒരിക്കല്‍ മാത്രമാണ് അമ്മ ഹീരാബെന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 2016 ല്‍ ആയിരുന്നു അത്. 90 കഴിഞ്ഞ അമ്മയെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ...
ചെന്നൈ:  നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഡി.എം.കെ. അദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിന് ക്ഷണമില്ല. ഡി.എം.കെയുടെ 20 എം.പിമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്ഷണിക്കാത്തതില്‍ സ്റ്റാലിൻ അസംതൃപ്തനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തമിഴ്‌നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്നും ഡി.എം.കെ. നേതാക്കള്‍ ആരോപിച്ചു.അതേസമയം, സ്റ്റാലിന് ക്ഷണമുണ്ടെങ്കില്‍ മാത്രമേ ഡി.എം.കെ. അംഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയുള്ളുവെന്ന് രാജ്യസഭാ അംഗമായ ടി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞു. ഡി.എം.കെയ്ക്ക് 23 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. തമിഴ്‌നാട്ടില്‍ മോദി തരംഗം...