24 C
Kochi
Tuesday, October 26, 2021

Daily Archives: 16th May 2019

തിരുവനന്തപുരം :കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ് ​വ​രെ​യാ​ണ് റീ​പോ​ളിം​ഗ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി.കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത്...
ന്യൂഡൽഹി:ഭർത്താവ് നൽകിയ രണ്ട് തലാഖ് നോട്ടീസിനെതിരായി ഒരു മുസ്ലീം സ്ത്രീ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച സമ്മതിച്ചു. ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജി, സഞ്ജീവ് ഖന്ന എന്നിവർ, വെള്ളിയാഴ്ച വാദം കേൾക്കുമെന്ന് അറിയിച്ചു.വിവാഹം കഴിഞ്ഞ് ഒമ്പതുവർഷത്തിനുശേഷമാണ് ഭർത്താവ്, മാർച്ചിലും മെയ് മാസത്തിലുമായി തലാഖ് നോട്ടീസ് നൽകുന്നത്. മുസ്ലീം ആചാരപ്രകാരം തന്നെ വിവാഹിതരായ ഇവർക്കു രണ്ടു കുട്ടികളുണ്ട്.വിവാഹത്തിനുശേഷം, ഭർത്താവും വീട്ടുകാരും ചേർന്ന്, ഉപദ്രവിക്കുമായിരുന്നെന്ന് അവരുടെ ഹരജിയിൽ പറഞ്ഞു....
ഭോപ്പാൽ:ഗാന്ധിജിയെ വധിച്ച നാഥൂറാം ഗോഡ്സേ ദേശസ്നേഹിയാണെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞു. “നാഥൂറാം ദേശസ്നേഹി ആയിരുന്നു, ദേശസ്നേഹി ആണ്, ദേശസ്നേഹിയായി തുടരുകയും ചെയ്യും” എന്നാണ് പ്രജ്ഞ സിങ് പറഞ്ഞത്.നാഥൂറാം ഗോഡ്സേ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ആയിരുന്നു എന്നു കമൽഹാസൻ പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് അവർ അങ്ങനെ പറഞ്ഞത്.2011 ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ...
മുംബൈ:ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനും എതിരായി അഭിപ്രായം പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ ഇട്ടതിനു മുംബൈയിലെ ഒരു ഡോക്ടറെ മുംബൈ പോലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു. ഡോക്ടർ സുനിൽകുമാർ നിഷാദാണ് അറസ്റ്റിലായത്.വിക്രോളിയിൽ താമസിക്കുന്ന രവീന്ദ്ര തിവാരി എന്നയാളുടെ പരാതിപ്രകാരം പോലീസ് ശനിയാഴ്ച ഒരു എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്തിരുന്നു. രണ്ടു ദിവസമായി പോലീസ്, നിഷാദിനെ അന്വേഷിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് സൌത്ത് മുംബൈയിൽ വെച്ചാണ് അറസ്റ്റു ചെയ്യുന്നത്.ബി.എസ്. പി നേതാവ് കൻഷി റാം തുടക്കം കുറിച്ച മൈനോറിറ്റി...
ഒമാൻ:റമസാന്‍ മാസത്തില്‍ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഒമാന്‍ എയറിന്റെ സര്‍വീസ് സമയങ്ങളില്‍ മാറ്റം. മസ്‌ക്കറ്റ് ജിദ്ദ റൂട്ടില്‍ രണ്ടു സര്‍വീസുകളിലാണ് നിലവില്‍ സമയമാറ്റം വന്നിരിക്കുന്നത്. ഒമാന്‍ എയര്‍ ഡബ്ല്യുവൈ675 വിമാനം ഉച്ചക്ക് 2.35 ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.50 ന് ജിദ്ദയിലെത്തും. ഡബ്ല്യുവൈ676 വിമാനം വൈകിട്ട് 6.50 ന് ജിദ്ദയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.25 ന് മസ്‌കറ്റിലെത്തും. അടുത്ത മാസം നാലു വരെയാണ് ഈ...
കൊച്ചി:വാഹന്‍ സാരഥി വഴി ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയില്‍ അപാകതകള്‍ വന്നതോടെ ലൈസന്‍സ് വിതരണം വീണ്ടും മോട്ടോർ വാഹന വകുപ്പിന്റെ കൈകളിലെത്തി. പുതിയ സംവിധാനത്തില്‍ കാര്‍ഡ് രൂപത്തില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടി പൂര്‍ത്തിയാകാത്തതും ചുമതല ഏല്‍പ്പിച്ചിരുന്ന ഏജന്‍സിയുമായുള്ള തര്‍ക്കം അനിശ്ചിതമായി തുടരുന്നതിനാലുമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്.പുതിയ സംവിധാനത്തില്‍ കാര്‍ഡ് രൂപത്തില്‍ ലൈസന്‍സ് തയാറാക്കി പ്രിന്റ് എടുത്തു നല്‍കുന്നതിനുള്ള ചുമതലക്കാരെ നിശ്ചയിക്കുന്നതു സംബന്ധിച്ചാണ് നിയമ പ്രശ്‌നമുണ്ടായത്. ഇത്...
തിരുവനന്തപുരം:ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ 'യു.എന്‍. റിക്കവറി ഓഫീസ്' തിരുവനന്തപുരത്ത് ദുരന്തനിവാരണ അതോറിറ്റിയില്‍ പ്രവർത്തനമാരംഭിച്ചു. നവകേരള നിര്‍മാണത്തിന് വിവിധ മേഖലകളില്‍ ഏറ്റവും മികച്ച മാതൃക നടപ്പാക്കാന്‍ റിക്കവറി ഓഫീസ് സഹായിക്കും. ഇതിനായി വിദേശ രാജ്യങ്ങളില്‍ റോഡ്, ഭവനം, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച മാതൃകകള്‍ പരിശോധിക്കുകയും അത് സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും.പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രവര്‍ത്തിക്കുന്ന വിവിധ യു.എന്‍ ഏജന്‍സികളായ യുണിസെഫ്, യു.എന്‍.ഡി.പി, യുനെസ്‌കോ, യുനെപ് തുടങ്ങിയ ഏജന്‍സികളെ...
കൊൽക്കത്ത:തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്‌ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കമ്മീഷനില്‍ മുഴുവന്‍ ആർ.എസ്.എസ്സുകാരാണെന്നും, അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ചതെന്നുമാണ് മമതയുടെ വാദം. സംസ്ഥാനത്തെ പോലീസ് സേനയെ ഇരുട്ടില്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്.തീര്‍ത്തും ഏകപക്ഷീയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഒരൊറ്റ പരാതിയില്‍ പോലും കമ്മീഷന്‍ നടപടിയെടുത്തിട്ടില്ല. ബി.ജെ.പിക്കു വേണ്ടിയാണ് കമ്മീഷന്‍, പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്....
മന്ദിർബസാർ:അമിത് ഷായുടെ റാലിയ്ക്കിടെ, കൊൽക്കത്തയിലെ ഒരു കോളേജിൽ തകർക്കപ്പെട്ട വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കാൻ, ബംഗാളിനു ഇഷ്ടം പോലെ വിഭവശേഷിയുണ്ടെന്നും, ബി.ജെ.പിയുടെ പണം വേണ്ടെന്നും മുഖ്യമന്ത്രി മമത ബാനർജി വ്യാഴാഴ്ച പറഞ്ഞു.നശിക്കപ്പെട്ട പ്രതിമ, അവിടെത്തന്നെ പുനഃസ്ഥാപിക്കുമെന്ന്, നരേന്ദ്രമോദി, ഒരു തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ വാഗ്ദാനം ചെയ്തിരുന്നു.ഇതിനു മറുപടി എന്നോണമാണ്, വിദ്യാസാഗറിന്റെ പ്രതിമ കൊൽക്കത്തയിൽത്തന്നെ പുനർനിർമ്മിക്കുമെന്നു മോദി വാഗ്ദാനം ചെയ്തുവെന്നും, നാമെന്തിനു ബി.ജെ.പിയുടെ പണം സ്വീകരിക്കണമെന്നും, ബംഗാളിന് വേണ്ടത്ര വിഭവശേഷി ഉണ്ടെന്നും മമത...
തിരുവനന്തപുരം:ദേശീയപാതാവികസനത്തിന്റെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേരളത്തിന്റെ വികസനം കണക്കിലെടുത്തു സ്ഥലമെടുപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ച ഒരുപാടു പേരുടെ സാമൂഹികസാമ്പത്തിക ജീവിതം തന്നെ തകരാറിലാക്കുന്നതാണ് ദേശീയപാത അതോറിറ്റിയുടെ നടപടിയെന്നും ഈ തീരുമാനം തീരുമാനം ജനങ്ങളില്‍ വ്യാപക അസംതൃപ്തി ഉളവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ വിജ്ഞാപനം തിരുത്താനും സ്ഥലമെടുപ്പ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കാനും...