30 C
Kochi
Sunday, October 24, 2021

Daily Archives: 11th May 2019

കാബൂൾ:അഫ്ഘാനിസ്ഥാനിലെ പത്രപ്രവർത്തകയും, പാർലമെന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവുമായ മീന മംഗൾ കൊല്ലപ്പെട്ടു. ഞായാറാഴ്ച, അവരെ കാബൂളിൽ വെച്ച് അജ്ഞാതർ വെടിവെച്ചുകൊല്ലുകയായിരുന്നു.മൂന്നു പ്രാദേശിക ചാനലുകളിൽ വാർത്താവായനക്കാരിയായിരുന്നു മീന മംഗൾ.പോലീസ്, സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാബൂളിൽ ഈ വർഷം ഇതുവരെ 15 പത്രപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരവിളംബരത്തിന് എഴുന്നള്ളിക്കും. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ കളക്ടർ ടി.വി.അനുപമയുടെതാണു തീരുമാനം. ഉപാധികളോടെയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിനെത്തിക്കുക. ആനയുടെ സമീപത്തു നിൽക്കാൻ പൊതുജനങ്ങളെ അനുവദിക്കില്ല. നാല് പാപ്പാൻമാർ അകമ്പടി വേണം. 10 മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് വേണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചിട്ടുണ്ട്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആരോഗ്യവാനെന്നു ഡോക്ടർമാരുടെ സംഘം രാവിലെ പരിശോധിച്ചു റിപ്പോർട്ടു നൽകിയിരുന്നു. മൂന്ന് ഡോക്ടർമാരാണ് ആനയെ പരിശോധിച്ചത്.ആനയ്ക്കു മദപ്പാടില്ല. ശരീരത്തിൽ മുറിവുകളുമില്ലെന്നും ഡോക്ടർമാർ...
കൊൽക്കത്ത:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതിനു, ലോക്സഭ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ നീലാഞ്ജൻ റോയിക്കെതിരെ കേസെടുക്കാൻ പശ്ചിമബംഗാളിലെ ബാലാവകാശസംരക്ഷണ കമ്മീഷൻ, പശ്ചിമബംഗാൾ പോലീസിന് ഉത്തരവു നൽകി. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ അവർ തിരഞ്ഞെടുപ്പ് കമ്മീഷനും എഴുതിയിട്ടുണ്ട്.സംഭവം നടന്നത് ഏപ്രിൽ 26 നാണ്. റോയിയെ സന്ദർശിക്കാൻ പോയതായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ കുടുംബം ഫൽത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പക്ഷേ, പോക്സോ നിയമത്തിന്റെ പരിധിയിൽ...
കൊച്ചി:ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെ.എസ്‌.ഇ.ബിക്കു കഴിയില്ലെന്ന് വൈദ്യുത മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ല.ശാന്തി വന സംരക്ഷണ സമിതിയുമായി ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബദല്‍ പദ്ധതി പഠിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമിതിയുമായി മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു.ശാന്തിവനം ഉടമസ്ഥ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു....
#ദിനസരികള്‍ 754The Wire ലെ ഒരു ലേഖനത്തില്‍ മോദിയും ഇലക്ഷന്‍ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് ഗൌരവ് വിവേക് ഭട്‌നാഗർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിക്കെതിരെയുള്ള പരാതികളില്‍ യഥാസമയം നടപടികളെടുക്കാതെ ഭരണഘടനാസ്ഥാപനമെന്ന നിലയിലുള്ള അന്തസ്സ് കാണിക്കാത്ത കമ്മീഷനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് എന്തെങ്കിലും നടപടികളെടുക്കാന്‍ തന്നെ അവര്‍ തയ്യാറായത്. എടുത്തപ്പോഴാകട്ടെ ഉന്നയിക്കപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്കി. എന്നാല്‍ ഏതൊക്കെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് മോദിക്കെതിരെയുള്ള പരാതികളെ തള്ളിക്കളഞ്ഞതെന്ന് ഇലക്ഷന്‍...
നോർത്ത് 24 പർഗാനാസ്: ലോക്സഭ തിരഞ്ഞെടുപ്പിൽ, വോട്ടർമാരെ സ്വാധീനിയ്ക്കാനായി ഉയർന്ന സുരക്ഷാസംവിധാനത്തിൽ കഴിയുന്ന ബി.ജെ.പി. നേതാക്കൾ പണം വിതരണം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെള്ളിയാഴ്ച ആരോപിച്ചു.“തിരഞ്ഞെടുപ്പിൽ എന്തിനാണ് ഇത്രയും പണം ചെലവഴിക്കുന്നത്? ഇത്രയും പണം കുഴൽപ്പണമായി എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്? ഒരു ബി.ജെ.പി. സ്ഥാനാർത്ഥി കോടിക്കണക്കിനു രൂപയുമായി ഇന്നലെ പിടിക്കപ്പെട്ടു. സെഡ്- പ്ലസ്, വൈ- പ്ലസ് വിഭാഗത്തിൽ സുരക്ഷയിൽ കഴിയുന്ന ബി.ജെ.പി. നേതാക്കൾ ഇന്നും പണം...
തൃശ്ശൂർ: തൃശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത ഇന്നു പരിശോധിക്കും. പ്രശനമൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ ടി. വി. അനുപമ അറിയിച്ചിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍ പൂരത്തിന് ഇല്ലെങ്കിൽ തങ്ങളുടെ ആനകളെ വിട്ടുനല്‍കില്ലെന്ന് ആനയുടമകൾ നിലപാടെടുത്തിരുന്നു. ആനകളെ വിട്ടു നല്‍കുമെന്ന് ആന ഉടമകളും അറിയിച്ചതോടെ തൃശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി.2011 മുതൽ തൃശൂർ പൂരത്തിന് തെക്കേ ഗോപുര...