24 C
Kochi
Tuesday, October 26, 2021

Daily Archives: 6th May 2019

ന്യൂയോർക്ക് :ഇന്ത്യൻ നൃത്ത സംഘം "ദി കിങ്സിന്" അപൂർവ്വ നേട്ടം. പത്തു ലക്ഷം ഡോളർ സമ്മാന തുകയുള്ള അമേരിക്കൻ റിയാലിറ്റി ഷോ "വേൾഡ് ഓഫ് ഡാൻസ്' സീസൺ 3 ഫൈനൽസിൽ മുംബൈയിൽ നിന്നുള്ള ഡാൻസ് ടീം "ദി കിങ്സിന്" വിജയം. 18 വയസ്സിനു മുകളിലുള്ളവരുടെ അപ്പർ ടീം വിഭാഗത്തിലാണ് "ദി കിങ്‌സ്" ജേതാക്കളായത്.2008 ഇൽ ആയിരുന്നു 'ഹിപ് ഹോപ്' ഡാൻസിലൂടെ പ്രശസ്തരായ "ദി കിങ്‌സ്" മുംബെയിൽ തുടക്കം കുറിച്ചത്. 2015...
ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി ത​ള്ളി. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സ​മി​തി ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്. സു​പ്രീം കോ​ട​തി മു​ന്‍​ ജീ​വ​ന​ക്കാ​രി​യാ​ണ് ഗൊ​ഗോ​യിക്കെ​തി​രെ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ജ​സ്റ്റീ​സ് ബോ​ബ്‌​ഡെ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് ജ​സ്റ്റീ​സി​നെ​തി​രാ​യ പ​രാ​തി അ​ന്വേ​ഷി​ച്ച​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കി​ല്ലെ​ന്ന് സ​മി​തി വ്യ​ക്ത​മാ​ക്കി. റി​പ്പോ​ർ​ട്ട് ചീ​ഫ് ജ​സ്റ്റീ​സി​ന് കൈ​മാ​റി​യെ​ന്നാ​ണ് വി​വ​രം.നേരത്തേ യുവതി അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്ന് കാട്ടി...
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ പൌത്രനായ ഹാരിയ്ക്കും പത്നി മേഗനും ആൺകുട്ടി ജനിച്ചു. തിങ്കളാഴ്ച രാവിലെ 5.26നാണ് കുഞ്ഞുണ്ടായതെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. എലിസബത്ത് രാജകുമാരിയുടെ കൊച്ചുമകനായ 34 കാരനായ ഹാരി രാജകുമാരൻ ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്‍റെയും രണ്ടാമത്തെ മകനാണ്. മുൻ നടിയും യു.എസ് വംശജയുമായ മേഗനുമായി കഴിഞ്ഞവർഷം മേയിലായിരുന്നു ഹാരിയുടെ വിവാഹം. പൗരത്വ നിയമങ്ങളനുസരിച്ച് ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വം കുഞ്ഞിന് ലഭിക്കും.രാജാവിന്‍റെ പദവിയിലേക്കുള്ള ഊഴത്തിൽ ഏഴാമനായിരിക്കും ഹാരിയുടെയും മേഗന്‍റെയും...
ന്യൂഡൽഹി : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനമായി 99.85 ശതമാനം വിജയം നേടിയ തിരുവനന്തപുരം സോണ്‍ മേഖലാ അടിസ്ഥാനത്തില്‍ ഇന്ത്യയിൽ മുന്നിൽ. പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനി ഭാവന എന്‍ ശിവദാസ് 500-ല്‍ 499 മാര്‍ക്ക് നേടി തിരുവനന്തപുരം സോണില്‍ ഒന്നാം സ്ഥാനത്ത് എത്തി.സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 91.1 ശതമാനം വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനത്തിന്‍റെ വർദ്ധനവാണ് വിജയശതമാനത്തിലുണ്ടായത്....
മുംബൈ: ബോളിവുഡ് അഭിനേത്രി ശില്പ ഷെട്ടി ആരോഗ്യസംബന്ധമായ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. ആളുകൾക്ക് ആരോഗ്യദായകമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുകയെന്നാണു ലക്ഷ്യമെന്ന് ശില്പ ഷെട്ടി പറഞ്ഞു.ഒരുപാട് ആളുകൾ തന്നോട് ഇതിനെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്നും, അവർക്ക് ശരിയായ നിർദ്ദേശങ്ങളും, വിവരങ്ങളും ആവശ്യമാണെന്നും, അതുകൊണ്ട് ഇതിൽ വിദഗ്ദ്ധരായ ആളുകളുടെ സഹായത്തോടെ, തന്റെ പരിചയവും ഉപയോഗിച്ച് ഈ ആപ്ലിക്കേഷൻ പുറത്തിറക്കുകയാണെന്നും ശില്പ ഷെട്ടി പറഞ്ഞു. എല്ലാവർക്കും ഉതകുന്ന രീതിയിൽ, വീട്ടിൽ വച്ചു തന്നെ, യന്ത്രങ്ങളുടെയൊന്നും സഹായം കൂടാതെ...
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം അട്ടിമറിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയാണെന്ന ഗുരുതര ആരോപണവുമായി ധനമന്ത്രി ടി.എം. തോമസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.പ്രളയത്തിനു പിന്നാലെ എറണാകുളത്തെ ഭൂമിയേറ്റെടുക്കൽ തടയണമെന്ന് ആവശ്യപ്പെട്ട് ശ്രീധരൻപിള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്തും തോമസ് ഐസക്ക് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു.ഈ കത്താണ് കേരളത്തെ ഒന്നാം വികസനപട്ടികയില്‍നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് തോമസ് ഐസക്കിന്റെ ആരോപണം.സംയുക്ത സമരസമിതിയുടെ ആവശ്യപ്രകാരമാണു കത്ത് അയയ്ക്കുന്നതെന്നാണു...
അഹമ്മദ്‌നഗർ: ജാത്യാന്തര വിവാഹം കഴിച്ചതിന്റെ പേരിൽ, ഒരു കുടുംബത്തിലെ ആളുകൾ, അവരുടെ വീട്ടിലെ പെൺകുട്ടിയേയും ഭർത്താവിനേയും തീകൊളുത്തി. മഹാരാഷ്ട്രയിലെ, അഹമ്മദ് നഗറിലെ, നിഘോജ് ഗ്രാമത്തിലെ രുൿമിണി (19), ഭർത്താവായ മം‌ഗേഷ് റാൺ‌സിംഗ് (23) എന്നിവരെയാണ്, കഴിഞ്ഞയാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ തീ കൊളുത്തിയത്. പെൺകുട്ടി ഞായറാഴ്ച രാത്രി മരിച്ചു. ഭർത്താവ് പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.ലോഹാർ സമുദായത്തിൽപ്പെട്ട രുക്മിണിയും, പാസി സമുദായത്തിൽപ്പെട്ട മംഗേഷും കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതരായത്. രുക്മിണിയുടെ വീട്ടിൽ നിന്ന് വിവാഹത്തിന്...
തിരുവനന്തപുരം:എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4,26,513 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 98.11% ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷം 97.84% ആയിരുന്നു വിജയം. വിജയശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലാണ്. കുറവ് വയനാട്ടിലും. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്(99.9%). പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി ആണ് വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്.37,334 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍...
ശ്രീലങ്ക: സിംഹളീയരും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ശ്രീലങ്ക സാമൂഹികമാധ്യമങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയെന്ന് ഐ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാനുള്ള മുൻ‌കരുതലെന്നോണമാണ്, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, മറ്റുള്ള സാമൂഹിക മാധ്യമങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയത്. ഞായറാഴ്ചയാണ് രണ്ടു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്.എന്നാൽ, രണ്ടു സമുദായങ്ങളും ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിൽ, നെഗോംബോയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻ‌വലിച്ചതായി വാർത്തയുണ്ട്.തീവ്രവാദി ആക്രമണം നടന്നപ്പോഴും, ശ്രീലങ്ക, സാമൂഹികമാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം:തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് 6 മണിക്കാണ് കൂടിക്കാഴ്ച.ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തിൽ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ, ഇരുവരും ചർച്ച ചെയ്യും.ഒരു ഔദ്യോഗികക്കുറിപ്പിലാണ് കൂടിക്കാഴ്ചയുടെ കാര്യം വ്യക്തമാക്കിയത്.കൂടിക്കാഴ്ചയ്ക്കു ശേഷം, റാവു, രാമേശ്വരം സന്ദർശിക്കും. ശ്രീരംഗം ക്ഷേത്രങ്ങളും സന്ദർശിച്ചശേഷം അദ്ദേഹം ഹൈദരാബാദിലേക്കു പോകും.