24 C
Kochi
Tuesday, October 26, 2021

Daily Archives: 12th May 2019

തിരുവനന്തപുരം : കായംകുളം താലൂക്ക് ആശുപത്രിയെ സംബന്ധിച്ച് എ.എൽ.എ യായ യു. പ്രതിഭയുടെ ഫേസ്‌ബുക്ക് കമന്റിനെയും, പിന്നീട് വന്ന വിശദീകരണ പോസ്റ്റിനെയും വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ രംഗത്ത്‌ വന്നു. കാര്യങ്ങൾ പറയാൻ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെ വിമശിച്ച് ഫേസ്ബുക്ക് കമന്‍റിട്ടത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ഹെൽത്ത് സെക്രട്ടറിയെ വിമർശിച്ച് എം.എൽ.എ കുറിപ്പിട്ടതും ശരിയായ നടപടിയല്ല . വീണ ജോ‍ർജിനെ അഭിനന്ദിക്കാനുള്ള കാരണം എംഎൽഎ എന്ന നിലയിൽ മികച്ച...
പാലാ: കെ.എം മാണിയുടെ പിൻഗാമിയായി ജോസ് കെ മാണിയെ കേരളാ കോൺഗ്രസ്(എം) ചെയർമാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം ചരട് വലികൾ തുടങ്ങി. ഈ ആവശ്യവുമായി പാർട്ടിയുടെ 9 ജില്ലാ പ്രസിഡന്റുമാർ പാർട്ടി ഡപ്യൂട്ടി ചെയർമാന്‍ സി.എഫ്. തോമസിനെ സമീപിച്ചു. പി.ജെ ജോസഫ് വിഭാഗത്തിന് ചെയർമാന്‍ സ്ഥാനവും പാര്‍ലമെന്ററി നേതൃസ്ഥാനവും വിട്ടുകൊടുക്കാനാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്.14 ജില്ലകളിൽ 10 ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്‍റ് പദവിയിലുള്ളത്. ഇതിൽ ഒൻപത് പേരാണ്...
തി​രു​വ​ന​ന്ത​പു​രം:ഭാ​ര്യ​യു​ടെ ചെ​ല​വ് കൂ​ടി സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പി​.എ​സ്.സി ചെ​യ​ർ​മാ​ൻ എം.​കെ.​സ​ക്കീ​ർ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് പി.എസ്.സി ചെയർമാൻ ഈ ആഗ്രഹം സൂചിപ്പിച്ച് സർക്കാരിന് കത്തെഴുതിയത്. ഔദ്യോഗിക യോ​ഗ​ങ്ങ​ളി​ൽ പ​ങ്ക​ടു​ക്കാ​ൻ പോ​കു​മ്പോൾ ഒ​പ്പം വ​രു​ന്ന ഭാ​ര്യ​യു​ടെ ചെ​ല​വു കൂ​ടി സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ചെ​യ​ർ​മാ​ന്‍റെ ആ​വ​ശ്യം.നി​ല​വി​ൽ ഔദ്യോഗിക വാ​ഹ​നം, ഡ്രൈ​വ​ർ, പെ​ട്രോ​ൾ അ​ല​വ​ൻ​സ്, ഔദ്യോഗിക വ​സ​തി, ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ശമ്പളം, ഐ.​എ.​എ​സ് ജീ​വ​ന​ക്കാ​രു​ടേ​തി​നു തു​ല്യ​മാ​യ കേ​ന്ദ്ര നി​ര​ക്കി​ലു​ള്ള ഡി.​എ...
കാസർഗോഡ്: പോലീസിലെ പോസ്റ്റൽ വോട്ട് തിരിമറി വിവാദം അവസാനിക്കുന്നില്ല .കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നാണ് പുതിയ പരാതി. യു.ഡി.എഫ് അനുഭാവികളായ പോലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നല്കിയില്ലെന്നാണ്‌ ആരോപണം. നേരത്തെ സി.പി.എം നിയന്ത്രണത്തിലുള്ള പോലീസ് അസോസിയേഷൻ, തിരഞ്ഞെടുപ്പ് ഡ്യുട്ടിയിലുള്ള പോലീസുകാരുടെ പോസ്റ്റൽ വോട്ടുകൾ ഒന്നായി ശേഖരിച്ച് തങ്ങൾക്കു അനുകൂലമായവർക്കു വോട്ട് രേഖപ്പെടുത്തി എന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ പരാതി ഉയർന്നിട്ടുള്ളത്.44 പൊലീസുകാർ പോസ്റ്റൽ...
#ദിനസരികള്‍ 755 എങ്ങനെയാണ് സ്വന്തം മകളെ കൊല്ലുക? ഒരമ്മയും ഒരിക്കലും നേരിടാന്‍ ഇഷ്ടപ്പെടാത്ത ഒരു ചോദ്യമാണത്.അതല്ലെങ്കില്‍ മക്കളെ കൊല്ലുന്നതിനെക്കുറിച്ച് സങ്കല്പിക്കാന്‍ പോലും ഒരമ്മയ്ക്കും ഒരിക്കലും കഴിയില്ല എന്നതല്ലേ വസ്തുത? ഇനി അഥവാ ഏതെങ്കിലും ഒരമ്മ അങ്ങനെ ചിന്തിക്കുന്ന അതേ നിമിഷത്തില്‍ അവര്‍ അമ്മ എന്ന പദവി നല്കുന്ന വിശുദ്ധമായ വിതാനങ്ങളില്‍ നിന്നും കീഴോട്ടു തള്ളപ്പെടുന്നു. മക്കളെ ജീവിതത്തിന്റെ വര്‍ണമനോഹരങ്ങളായ രാജവീഥികളിലേക്ക് കൈപിടിച്ചു നടത്തുകയെന്നല്ലാതെ മരണത്തിന്റെ വേതാളലോകങ്ങളിലേക്ക് ആനയിക്കുന്നതെങ്ങനെ?എന്നാല്‍ എങ്ങനെയാണ് ഒരമ്മ...
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലേക്കും, മധ്യപ്രദേശിലെ 8 മണ്ഡലങ്ങളിലേക്കും, പശ്ചിമബംഗാളിലെ 8 മണ്ഡലങ്ങളിലേക്കും, ഝാർഖണ്ഡിലെ 4 മണ്ഡലങ്ങളിലേക്കും, ഹരിയാനയിലെ 10 മണ്ഡലങ്ങളിലേക്കും, ബീഹാറിലെ 8 മണ്ഡലങ്ങളിലേക്കും, ഡൽഹിയിലെ 7 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് ഞായറാഴ്ച നടക്കുന്നത്.കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത്, വിജേന്ദർ സിംഗ്, കേന്ദ്രമന്ത്രി ഹർഷവർദ്ധൻ സിംഗ്, ഗൗതം ഗംഭീർ, അതീഷി എന്നിവരാണ് ഡൽഹിയിൽ നിന്ന് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. സമാജ്...