31 C
Kochi
Sunday, October 24, 2021

Daily Archives: 15th May 2019

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ടിന്റെ' നിര്‍മ്മാണം സി.പി.എം പാർട്ടി ചാനലായ കൈരളിക്കു ലഭിച്ചു. പരിപാടിയുടെ 70 എപ്പിസോഡിലേറെ പിന്നിട്ട ശേഷമാണ് നിര്‍മ്മാണ ചുമതല സര്‍ക്കാര്‍ സ്ഥാപനമായ 'സി-ഡിറ്റിനെ' ഒഴിവാക്കി കൈരളി ചാനലിന് നൽകിയിരിക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ നിര്‍മാണ ഏജന്‍സിക്കായി പബ്ലിക് റിലേഷന്‍സ് വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ സി-ഡിറ്റും പങ്കെടുത്തിരുന്നു. വോട്ടെടുപ്പിന് പിന്നാലെ ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറവു തുക...
ന്യൂഡൽഹി:പൊതുമേഖലാ ആയുധനിര്‍മ്മാണസ്ഥാപനമായ ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് (ഒ.എഫ്.ബി.) നല്കുന്ന വെടിക്കോപ്പുകള്‍ക്ക് നിലവാരമില്ലെന്നും വിഷയത്തില്‍ പ്രതിരോധമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കരസേന. ഇതു സംബന്ധിച്ച് പ്രതിരോധ നിര്‍മ്മാണവിഭാഗം സെക്രട്ടറി അജയ് കുമാറിന് സേനാധികൃതര്‍ കത്തു നല്കി.ഏതാനും വര്‍ഷങ്ങളായി നിലവാരമില്ലാത്ത വെടിക്കോപ്പുകള്‍ കാരണം ടാങ്കുകള്‍, പീരങ്കികള്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ അപകടമുണ്ടാവുന്നതു പതിവാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ ഉണ്ടായ അപകടങ്ങള്‍ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ സേന വ്യക്തമാക്കിയിട്ടുണ്ട്.അര്‍ജുന്‍ ടാങ്ക്, വിവിധതരം പീരങ്കികള്‍, വ്യോമ പ്രതിരോധ...
കണ്ണൂര്‍:പാറക്കണ്ടി പവിത്രന്‍ കൊലപാതകക്കേസില്‍ ഏഴ് ആർ.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തത്തോടൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.2007 നവംബര്‍ ആറിനാണ് പവിത്രൻ, ആർ.എസ്.എസ്. പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ 2008 ആഗസ്റ്റ് 10 നാണ് ചികിത്സയിലിരിക്കെ മരിച്ചത്.ആർ.എസ്.എസ്. ബി.ജെ.പി. പ്രവര്‍ത്തകരായ പൊന്ന്യം വെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി.കെ. പ്രശാന്ത്...
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് സമഗ്രപരിഷ്‌കരണത്തിനൊരുങ്ങി സര്‍ക്കാര്‍. വരുന്ന അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ മേഖലയെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണം. ഇതോടെ ഡി.പി.ഐയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുമില്ലാതെയാവും.പ്രീ പ്രൈമറി മുതല്‍ പ്ലസ് ടു വരെയുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ജനറല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് (ഡി.ജി.എ.) ആയിരിക്കും. വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.ഡോക്ടര്‍ എം.എ. ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് വിദ്യാഭ്യാസ...
തിരുവനന്തപുരം:സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകളെല്ലാം ബി.ജെ.പിക്ക് സഹായകരമാകുന്നതാണെന്ന് സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. സീതാറാം യെച്ചൂരി ഓഫീസ് സെക്രട്ടറിയെ പോലെ തന്നെ പെരുമാറാനാണ് പോകുന്നതെങ്കില്‍ രാജ്യത്ത് സി.പി.എം. ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം നടക്കാതെ പോയത് കാരാട്ട് പക്ഷത്തിന്റെ പിടിവാശി കൊണ്ടാണ്. കാരണം കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.എം. മത്സരിച്ച് ഇവിടെ അവര്‍ക്ക് കുറച്ച് സീറ്റുകള്‍ ലഭിച്ചാല്‍, കേരളത്തില്‍ നിന്നുള്ള സീറ്റുകളും അടക്കം...
ഗ്രേറ്റർ നോയിഡ:ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അടുത്ത മാസം മുതല്‍ പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍. ജൂണ്‍ ഒന്നാം തീയതി മുതലാണ് ഗ്രേറ്റര്‍ നോയിഡ ഈ നടപടിയിലേക്ക് കടക്കുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നോയിഡയിലും പദ്ധതി നടപ്പിലാക്കും.ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കാനുള്ള തീരുമാനത്തോട് ജനങ്ങളുടെ പ്രതികരണം എങ്ങനെയെന്നു കൂടി ആദ്യ രണ്ടാഴ്ച വിശദമായി പഠിക്കും. ഇതിനു ശേഷമാവും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുക....
ഉജ്ജയിൻ: നരേന്ദ്ര മോദിയുടെ മാതാപിതാക്കളെ താന്‍ ഒരിക്കലും അപമാനിക്കില്ലെന്നും, അതിലും ഭേദം മരിക്കുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ഉജ്ജൈനില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്ക് ആരോടും വെറുപ്പില്ല. എന്നാല്‍ തന്റെ പിതാവിനെ നരേന്ദ്ര മോദി അപമാനിക്കുകയാണ്. എന്റെ മുത്തച്ഛനെക്കുറിച്ചും മുത്തശ്ശിയെക്കുറിച്ചും മോദി സംസാരിക്കുന്നു. തനിക്കൊരിക്കലും മോദിയുടെ മാതാപിതാക്കളെ അപമാനിക്കാന്‍ കഴിയില്ല, കാരണം താനൊരു ആര്‍.എസ്.എസ്സുകാരനോ ബി.ജെ.പിക്കാരനോ അല്ല, കോണ്‍ഗ്രസുകാരനാണെന്നും രാഹുല്‍ പറഞ്ഞു.ഉത്തര്‍പ്രദേശിലെ റാലിക്കിടെ, രാഹുലിന്റെ...
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ജനങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും 2014 ലെ വോട്ട് എല്‍.ഡി.എഫിനും യു.ഡി.എഫിനും കിട്ടില്ലെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സുമായി ചങ്ങാത്തത്തിനു പോയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വട്ടപ്പൂജ്യമായെന്നും അദ്ദേഹം പരിഹസിച്ചു. തൃശൂരില്‍ സുരേഷ് ഗോപിയുടെ വരവോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞെന്ന ടി.എന്‍. പ്രതാപന്റെ പ്രസ്താവനയെ കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ്...
കൊച്ചി:സമരങ്ങളെ ഒതുക്കാന്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്യുന്ന രീതി പരിഷ്കരിച്ച് കേരള പോലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ എങ്ങനെ ലാത്തിച്ചാര്‍ജ്ജ് നടത്താമെന്നുള്ള പരിശീലനമാണ് പോലീസുകാര്‍ക്ക് നല്‍കുന്നത്. സമരക്കാരെ തലങ്ങും വിലങ്ങും അടിച്ച് ലാത്തിച്ചാര്‍ജ്ജ് ചെയ്തിരുന്ന പോലീസ് ഇനി മുതല്‍ തോളിലും കാലിലും മാത്രമേ ലാത്തി പ്രയോഗിക്കൂ. ലാത്തിച്ചാര്‍ജ്ജ് രീതി പരിഷ്‌ക്കരിച്ച് അഡ്മിനിസ്‌ട്രേഷന്‍ ഡി.ഐ.ജി കെ. സേതുരാമന്‍ തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന പോലീസില്‍ നടപ്പാക്കുകയാണ്.മനുഷ്യാവകാശ ലംലനം ഉണ്ടാകാതെ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്ന രീതിയിലുള്ള...
വാഷിംഗ്‌ടൺ:ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കി. അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞിരുന്നു. ഇറാന്‍ ഒരിക്കലും അമേരിക്കയുമായുള്ള പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന് വഴിയൊരുക്കിയിട്ടില്ലെന്നും സരീഫ് വ്യക്തമാക്കി. അതേസമയം അമേരിക്ക...