30 C
Kochi
Sunday, October 24, 2021

Daily Archives: 13th May 2019

ഒമാൻ: വീണ്ടും വിവിധ തസ്തികകളില്‍ വിസാ വിലക്കുമായി ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവ്.  മാനേജീരിയല്‍, അഡ്മിനിസ്‌ട്രേറ്റിവ്, തസ്തികകളില്‍ പുതിയ വിസ അനുവദിക്കുന്നതിനാണ് മാനവ വിഭവശേഷി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ അബ്ദുള്ള അല്‍ ബക്‌റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, അസി.ജനറല്‍ മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍, ട്രെയ്‌നിംഗ് മാനേജര്‍, പബ്ലിക് റിലേഷന്‍സ്...
നോയ്പിഡോ: മുന്‍ചക്രമില്ലാതെ വിമാനം സുരക്ഷിതമായി പൈലറ്റ് നിലത്തിറക്കി. ക്യാപ്റ്റന്‍ മിയാത് മോയ് ഓങ് ആണ് മ്യാന്‍മാറിലെ മണ്ടാലെ വിമാനത്താവളത്തില്‍ 89 യാത്രക്കാരുള്ള വിമാനം താഴെയിറക്കിയത്.റണ്‍വേയില്‍ ഇറങ്ങാന്‍നേരം മുന്‍ചക്രങ്ങള്‍ വിന്യസിക്കാന്‍ സാധിക്കാതെ വന്നതോടെ മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എംപറര്‍ 190 വിമാനമാണ് അപകടത്തെ മുന്നില്‍ കണ്ടത്. തുടര്‍ന്ന് രണ്ടുതവണ വിമാനത്താവളം വലംവെച്ച് ചക്രം വീഴ്ത്താനാവുമോയെന്ന് ശ്രമിച്ച ശേഷം ക്യാപ്റ്റന്‍ വിമാനം താഴെയിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇതിന്റെ ഭാഗമായി വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ആദ്യം ഇന്ധനം...
ഇംഗ്ലണ്ട്: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പില്‍ എത്തിയതിനു പിന്നാലെ, മന്ത്രി എ.കെ. ശശീന്ദ്രന്‍ പരിവാരസമേതം ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്നു.ബ്രിട്ടനിലെ ഗതാഗത സംവിധാനത്തിലെ പുതിയ സമീപനങ്ങളും സാധ്യതകളും കണ്ടറിഞ്ഞു കെ.എസ്.ആർ.ടി.സി യെ ശക്തിപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. വിദേശയാത്രയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍നിന്നാണ് മന്ത്രിയുടെ യാത്രാച്ചെലവുകള്‍ വഹിക്കുക. മറ്റുള്ളവരുടെ യാത്രാച്ചെലവ് സംസ്ഥാന സര്‍ക്കാരിന്റെ ഇമൊബിലിറ്റി പ്രൊമോഷന്‍ ഫണ്ടില്‍നിന്നാണ്. ഫലത്തില്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നത് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണ്. എന്തിനാണ് ഇത്തരത്തിലൊരു യാത്രയെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല.ദുബായിലെ പൊലീസ്...
ചെന്നൈ: ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഡി.എം.കെയെ വിടാതെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടിയിരിക്കുകയാണ്.ടി.ആര്‍.എസ്സുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്ന് ഡി.എം.കെ. ആവര്‍ത്തിക്കുമ്പോഴും പിന്നോട്ട് പോകാന്‍ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നതാണ് ചന്ദ്രശേഖര്‍ റാവുവിന്റെ ഇപ്പോഴത്തെ നടപടി. മുമ്പ് കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചപ്പോള്‍ പ്രചാരണ തിരക്കുകള്‍ ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ സമയം അനുവദിച്ചിരുന്നില്ല. മൂന്നാം മുന്നണി സംവിധാനത്തോടു താല്‍പര്യമില്ലെന്ന നിലപാട് ഡി.എം.കെ. നേതൃത്വം ആവർത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകുമെന്ന...
ന്യൂ ഡെൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.പ്രധാനമന്ത്രി അവകാശപ്പെടുന്നതില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ മോദി സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോയെന്ന് ഖാര്‍ഗെ, "കോണ്‍ഗ്രസിന് 40 സീറ്റുകളിലധികം ലഭിക്കില്ലെന്ന് എവിടെ പോയാലും മോദി പറയുന്നു. നിങ്ങളത് വിശ്വസിക്കുന്നുണ്ടോ. കോണ്‍ഗ്രസിന് 40 ലധികം സീറ്റുകള്‍ ലഭിച്ചാല്‍ മോദി ദല്‍ഹിയിലെ വിജയ് ചൗക്കില്‍ സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോ" ഖാര്‍ഗെ...
ന്യൂ ഡെൽഹി: ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ 'മേഘ സിദ്ധാന്ത'ത്തില്‍ ബി.ജെ.പിയെ ട്രോളി സോഷ്യല്‍ മീഡിയ.ഫെബ്രുവരി 26 ന് പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണെന്ന് തെളിയിക്കാന്‍ മോദി പറഞ്ഞ 'മേഘ തിയറി'യാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.ഏറ്റവും ഒടുവിലായി ജാലിയന്‍ കണാരന്‍ എന്ന ഹാസ്യ കഥാപാത്രത്തെ വച്ചാണ് പ്രധാനമന്ത്രിയെ ട്രോളുന്നത്.'വ്യോമാക്രമണം നടത്തുന്ന ദിവസം കാലാവസ്ഥ...
ഗോരഖ്‌പൂർ:സസ്പെൻഷനിലിരിക്കുന്ന ഡോക്ടർ കഫീൽ ഖാന്, മുടങ്ങിക്കിടക്കുന്ന എല്ലാ തുകയും ആനുകൂല്യങ്ങളും നൽകാൻ, ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി, വെള്ളിയാഴ്ച ഉത്തരവു നൽകി. അതേ സമയം, കഫീൽ ഖാൻ, സസ്പെൻഷൻ ഉത്തരവിനെതിരായി നൽകിയ ഹർജിയുടെ കാര്യത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.സസ്പെൻഷനുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണം മൂന്നുമാസത്തിനുള്ളിൽ തീർക്കാനും ജസ്റ്റിസ്സുമാരായ സഞ്ജയ് കിഷൻ കൌൾ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.കഫീൽ ഖാന്റെ കേസിൽ നടക്കുന്ന വകുപ്പുതല അന്വേഷണം 90 ദിവസത്തിനുള്ളിൽ...
ന്യൂ​ഡ​ൽ​ഹി: 1975-ൽ ​ഇ​ന്ദി​രാ ഗാ​ന്ധി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് തെ​റ്റാ​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ന്യൂ​സ് നേ​ഷ​ൻ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ക്ഷ​മാ​പ​ണം. അ​ടി​യ​ന്ത​രാ​വ​സ്ഥ​യും ബ്ളു ​സ്റ്റാ​ർ ഓ​പ്പ​റേ​ഷ​നും തി​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കി ബി.​ജെ.​പി പ്രചാരണം ശക്തമാക്കുമ്പോൾ ആണ് രാ​ഹു​ൽ ക്ഷ​മാ​പ​ണവുമായി രംഗത്തെത്തിയിട്ടുള്ളത്.നേരത്തെ 1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തെ സം​ബ​ന്ധി​ച്ച സാം ​പി​ത്രോ​ഡ​യു​ടെ പ​രാ​മ​ർ​ശം തി​ക​ച്ചും തെ​റ്റാ​ണെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹം രാ​ജ്യ​ത്തോ​ടു മാ​പ്പു പ​റ​യ​ണ​മെ​ന്നും രാ​ഹു​ൽ...
നാംഖാന, പശ്ചിമബംഗാൾ:രാജ്യം നശിപ്പിച്ചതിനാൽ ഒറ്റ വോട്ടുപോലും മോദിയ്ക്കു നൽകരുതെന്ന് മമത ബാനർജി തിങ്കളാഴ്ച, വോട്ടർമാരോട് ആവശ്യപ്പെട്ടു.മോദി, കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സുന്ദർബനിലെ നാംഖാനയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ അവർ പറഞ്ഞുവെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.“നിങ്ങൾ ചൌക്കീദാറെ പ്രധാനമന്ത്രി ആയിട്ട് തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ രാജ്യം അയാളാൽ നശിയ്ക്കപ്പെടും. ബി.ജെ.പിയ്ക്ക് ഒറ്റ വോട്ടും നൽകാതെ വോട്ടർമാർക്ക് അയാളെ പുറത്താക്കാൻ സാധിക്കും.” മമത പറഞ്ഞു.ബി.ജെ.പി, ന്യൂനപക്ഷക്കാരേയും, ദളിതരേയും, പത്രപ്രവർത്തകരേയും...
ബംഗളൂരു:മനുഷ്യാവകാശപ്രവർത്തകയായ ഇറോം ശർമ്മിള, ഞായറാഴ്ച രണ്ടു പെൺ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. മാതൃദിനമായി ആഘോഷിക്കുന്ന ദിവസം തന്നെയാണ് ശർമ്മിള അമ്മയായത്. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നാണ് അവർ അറിയപ്പെടുന്നത്. ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് അവർ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. നിക്സ് സഖി, ഓട്ടം താര (Nix Shakhi, Autumn Tara) എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന സായുധസേന പ്രത്യേകാധികാരനിയമം (Armed Forces Special Powers Act) പിൻ‌വലിക്കണമെന്നാവശ്യപ്പെട്ട് 16 വർഷമാണ്...