Fri. Apr 26th, 2024

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി 48 മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍ ലൈന്‍ വഴിയുള്ള ടിക്കറ്റുകളാണ് വില്പന തുടങ്ങി മണിക്കൂറുകള്‍ക്കകം ചൂടപ്പം പോലെ വിറ്റു തീര്‍ന്നത്.

ടിക്കറ്റുകള്‍ വാങ്ങിയവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ആരാധകരാണ് എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിനും ഏറെ ആവേശം നല്‍കുന്നു, ആ വാർത്ത.

ജൂൺ 16 ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *