വായന സമയം: < 1 minute
ത്രിപുര:

വോട്ടെടുപ്പിനിടെ ബി.ജെ.പി. വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12 ന് ഈ ബൂത്തുകളില്‍ റീ പോളിംഗ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 58ാം വകുപ്പ് രണ്ടാം ഉപവകുപ്പ് എന്നിവ പ്രകാരമാണ് വോട്ടെടുപ്പ് റദ്ദാക്കിയത്. ബി.ജെ.പി. വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ റീ പോളിംഗിന് ഉത്തരവിട്ടത്.

Leave a Reply

avatar
  Subscribe  
Notify of