Daily Archives: 27th May 2019
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ചരിത്ര വിജയം നേടിയെങ്കിലും 133 വർഷത്തെ പാരമ്പര്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശി രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ്സ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 1984 ൽ ഇന്ത്യയിൽ 49% വോട്ടു നേടി 415 പേരുമായി രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ്സ് 2014 ആയപ്പോഴേക്കും 44 എം.പി മാരിലേക്കു ചുരുങ്ങിയിരുന്നു. അവിടെ നിന്നും ഒരു ഉയർത്തെഴുന്നേൽപ്പ് പ്രതീക്ഷിച്ച് ഇത്തവണ...
അഭിനേതാവായ കലാഭവൻ ഷാജോൺ സംവിധായകനാവുന്നു. പൃഥ്വിരാജ് നായകനാവുന്ന ചിത്രം “ബ്രദേഴ്സ് ഡേ” സംവിധാനം ചെയ്യുന്നത് ഷാജോണാണ്. ഐശ്യര്യലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പ്രയാഗ മാർട്ടിൻ, മിയ എനിവരും ചിത്രത്തിലുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന് നാദിർഷായാണ് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഷാജോൺ ആണ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ഓണത്തിനു തിയേറ്ററുകളിൽ എത്തുമെന്നു പ്രതീക്ഷിക്കാം.
ഗാംഗ്ടോക്ക്:സിക്കിം ക്രാന്തികാരി മോർച്ചയുടെ അദ്ധ്യക്ഷനായ പ്രേം സിങ് തമംഗ് (പി.എസ്.ഗോലേ) സിക്കിമിന്റെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ഗംഗാപ്രസാദാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. സിക്കിം ക്രാന്തികാരി മോർച്ചയിലെ 11 എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളി ഭാഷയിലാണ് തമംഗ് സത്യപ്രതിജ്ഞ ചെയ്തത്.2013 ലാണ് സിക്കിം ക്രാന്തികാരി മോർച്ച പാർട്ടി നിലവിൽ വന്നത്. നിയമസഭാതിരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ് പാർട്ടി നേടിയത്.സിക്കിം ഡെമോക്രാറ്റിക് ഫ്രന്റാണ് 24 വർഷമായി സിക്കിം ഭരിക്കുന്നത്. അവർക്ക് കഴിഞ്ഞ...
#ദിനസരികള് 770
കൊടുങ്കാറ്റുകളൊടുങ്ങിയ കെ.ഇ.എന്‍. സൌമ്യ ശാന്തനായി ചിന്താവിഷ്ടയായ സീത വായിക്കുന്നത് കൌതുകത്തോടെയാണ് കേട്ടു നിന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ട് ഏറെ കാലമായിരിക്കുന്നു. പരിചയമുള്ള കെ.ഇ.എന്നിന്റെ ഒരു നിഴല്‍ ആ പ്രഭാഷണത്തിലൂടനീളം കൂടെ നിന്നു എന്നതൊഴിച്ചാല്‍ സ്ഫോടനാത്മകമായ ആശയങ്ങള്‍ നിറഞ്ഞ സീതയുടെ ആത്മാവിനെ തൊട്ടുണര്‍ത്താന്‍ അശക്തനായ ഒരുവനായി അദ്ദേഹം ഒതുങ്ങിപ്പോയെന്ന് പറയേണ്ടി വരുന്നത് ഖേദകരം തന്നെയാണ്. വയനാട് ജില്ലയിലെ ടി.എസ്. പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചിന്താവിഷ്ടയായ സീതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന...
കൊച്ചി:കൊച്ചിയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം.കൊച്ചിയില്‍ ബ്രോഡ്വേ മാര്‍ക്കറ്റിലെ ഭദ്ര ടെക്സ്റ്റൈൽസ് എന്ന കടയ്ക്കാണ് ആദ്യം തീപിടിച്ചത്. അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരുന്നതു തടയാനുള്ള ശ്രമവും നടക്കുന്നു.
തിരുവനന്തപുരം:കേരളകോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് നിയമസഭയിൽ മുൻനിരയിൽ ഇരിപ്പിടം നൽകി. പാർട്ടിയിലെ മുതിർന്ന നിയമസഭാഗം എന്ന നിലയ്ക്കാണ് ഇത്. നിയമസഭാസമ്മേളനത്തിൽ മുൻനിരയിലെ സീറ്റ് പി.ജെ. ജോസഫിനു നൽകണമെന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫാണ് സ്പീക്കറോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ ഇടുക്കി എം.എൽ.എ. റോഷി അഗസ്റ്റിൻ സ്പീക്കർക്കു കത്തയച്ചിരുന്നു.കേരള കോൺഗ്രസ് നേതാവും, മുൻ മന്ത്രിയും ആയ കെ.എം.മാണിയ്ക്ക് നിയമസഭയിൽ ആദരവർപ്പിച്ചു. സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം.മാണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്:പി.കെ.ശശി എം.എൽ.എയുടെ സസ്പെൻഷൻ അവസാനിച്ചു. ഡി.വൈ.എഫ്.ഐ. പാലക്കാട് ജില്ലാക്കമ്മറ്റി അംഗമായ ഒരു സ്ത്രീ, ശശിയ്ക്കെതിരായി, പാർട്ടി ജനറൽ സെക്രട്ടറിക്കു നൽകിയ പീഡനപരാതിയെത്തുടർന്നാണ് പി.കെ.ശശിയെ പാർട്ടി, 2018 നവംബർ ആറിനു പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡു ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ, മന്ത്രി എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ അംഗങ്ങളായുള്ള കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സംസ്ഥാന കമ്മറ്റിയും, സംസ്ഥാനസെക്രട്ടേറിയേറ്റും പി.കെ ശശിക്കെതിരെ സസ്പെൻഷൻ നടപടിയെടുത്തത്.