24 C
Kochi
Tuesday, October 26, 2021

Daily Archives: 7th May 2019

സിഡ്‌നി : സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവും, ബി.ജെ.പി നേതാക്കളുടെ അടുപ്പക്കാരനുമായ ആനന്ദ് ഗിരി എന്ന ഇന്ത്യൻ യോഗ ഗുരു ആസ്‌ത്രേലിയയിൽ അറസ്റ്റിലായി. ആസ്‌ത്രേലിയയിൽ വെച്ച് രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പ്രാർത്ഥനക്കു എത്തിയ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് 38 വയസ്സുകാരനായ ആനന്ദ് ഗിരിയെ ആസ്ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് മൗണ്ട് ഡ്രൂയിറ്റ് പൊലീസ് ഏരിയ കമാന്റിന് പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഓക്സലെ പാർക്കിൽ...
എറണാകുളം: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യി​ൽ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം സ്പെ​ഷ​ല്‍ യൂ​ണി​റ്റാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പ്പ​റേ​ഷ​നും, കിറ്റ്കോയും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രും.പൊതുമരാമത്തു മന്ത്രി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.ദേശീയപാത 66 ഇൽ, തിരക്കേറിയ എറണാകുളം - മൂവാറ്റുപുഴ സംസ്ഥാനപാത എന്നിവ സന്ധിക്കുന്ന പാലാരിവട്ടം ജംഗ്ഷനിലാണ് മേൽപ്പാലം സ്ഥിതി ചെയ്യുന്നത്. ഒറ്റത്തൂണിൽ തീർത്ത നാലുവരി ഫ്ലൈ ഓവർ...
ഇന്ത്യന്‍ വനിതാ ലീഗില്‍ ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ഹാന്‍സ് വുമണ്‍സിന് വിജയം. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഹാന്‍സ് വുമണ്‍സ്, പഞ്ചിം ഫുട്ബോളേഴ്സിനെ ആണ് തോല്‍പ്പിച്ചത്. മത്സരത്തിൽ, ഹാൻസ് ടീമിലെ അനുഷ്ക സാമുവൽ രണ്ടു ഗോളും, ജ്യോതി ഒരു ഗോളും നേടി. പഞ്ചിം ഫുട്ബോളേഴ്സിന്റെ രണ്ട് ഗോളുകളും നേടിയത് കരിശ്മയാണ്. ഹാൻസ്, ആദ്യമത്സരത്തിൽ അളൿപുര എഫ്.സിയോട് പരാജയപ്പെട്ടിരുന്നു.പഞ്ചിം ഫുടബോളേഴ്സിനെ തോൽപ്പിച്ചതോടെ...
ദോ​ഹ: ദോ​ഹ മെ​ട്രോ​യു​ടെ തെ​ക്ക്​ റെ​ഡ്​ പാ​ത (റെ​ഡ്​ ലൈ​ന്‍ സൗ​ത്ത്) പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി നാ​ളെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ദോ​ഹ മെ​ട്രോ​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​മാ​ണ്​ മേ​യ്​ എ​ട്ടി​ന്​ തു​ട​ങ്ങു​ക. ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ്​ ഈ ​പാ​ത​യി​ല്‍ മെ​​ട്രോ സ​ര്‍​വീ​സ്​ ഉ​ണ്ടാ​വു​ക.ആകെയുള്ള 18 റെഡ് ലൈൻ സ്റ്റേഷനിൽ 13 എണ്ണമാണ് ആദ്യഘട്ടപ്രവർത്തനത്തിൽ ഉൾപ്പെടുന്നത്. യാത്ര ചെയ്യാനുള്ള ദോഹ മെട്രോ...
ന്യൂഡൽഹി:വി​വി​പാ​റ്റ് കേ​സി​ലെ വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ടുകൊണ്ട് പ്രതിപക്ഷപാർട്ടികൾ സമർപ്പിച്ച ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി. 21 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​ണ് ഹര്‍​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും 50 ശ​ത​മാ​നം വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്. 33 ശ​ത​മാ​നം വി​വി​പാ​റ്റ് ര​സീ​തു​ക​ള്‍ എ​ണ്ണണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് ത​ള്ളി​യ​ത്.50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ ഹരജി...
തിരുവനന്തപുരം: തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തുമെന്നും, ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു."തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും. സമൂഹത്തിന് അങ്ങേയറ്റം ആപത്കരമായിട്ടുള്ളതാണ് തീവ്രവാദം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അതിശക്തമായ നടപടിയെടുത്തുപോകുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്,” മുഖ്യമന്ത്രി പറഞ്ഞു.ശ്രീലങ്കയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ പിടിയിലായ രണ്ടു പേര്‍ക്ക് മലയാളി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്‌നാഹ് നാവിജ്...
തൃശ്ശൂർ: ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് പൂര്‍ണ പിന്തുണ നൽകുമെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. ജൈവ വൈവിധ്യം സംരക്ഷിക്കുമെന്നു പറയുന്ന സര്‍ക്കാര്‍ കേരളത്തിലെ ജൈവ വൈവിധ്യത്തെ നശിപ്പിക്കുന്ന നടപടികളാണ് ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ആതിരപ്പള്ളിയിലെ കാട് വെട്ടി വൈദ്യുതി ഉത്പാദനത്തിന് ശ്രമിക്കുന്ന മന്ത്രി എം.എം. മണിക്ക് ശാന്തിവനം വിഷയമാകില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.ശാന്തിവനത്തിലൂടെയുള്ള വൈദ്യത പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം.എം മണിയും കെ.എസ്‌.ഇ.ബിയും എറണാകുളം...
കൊല്ലം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് കേസില്‍പ്പെടാതിരിക്കാനെന്ന് എസ്‌.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവര്‍ണകൗശലക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ചെങ്കില്‍ അകത്തുപോകുമായിരുന്നു. സമുദായാംഗങ്ങളെ കരുതിയാണ് ഈ നിലപാട് സ്വീകരിച്ചത്. എസ്‌.എൻ.ഡി.പി യോഗം വാര്‍ഷികപൊതുയോഗത്തിലാണ് വെള്ളാപ്പള്ളി, ശബരിമല വിഷയത്തില്‍ സമുദായനേതൃത്വത്തിന്റെ നിലപാട് വിശദീകരിച്ചത്.ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചിരുന്നെങ്കില്‍ ജയിലില്‍ പോകുന്നത് ഈഴവരാകുമായിരുന്നു. ദിവസങ്ങളോളം ജയിലില്‍ കിടന്ന ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്റെ അവസ്ഥ ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൊച്ചി: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടന്നെന്ന പരാതിയെ കുറിച്ച്‌ സംസ്ഥാനതല അന്വേഷണം നടത്താന്‍ ഡി.ജി.പിയുടെ ശുപാര്‍ശ.കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം വിപുലപ്പെടുത്താന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശ ചെയ്തത്. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ സി.പി.എം. നിയന്ത്രിക്കുന്ന പോലീസ് അസോസിയേഷൻ നേ​താ​ക്ക​ള്‍​ക്ക് മു​ന്‍​കൂ​ട്ടി ന​ല്‍​ക​ണ​മെ​ന്ന അസോസിയേഷൻ ഭാരവാഹിയുടെ ശ​ബ്ദ​രേ​ഖ​ പുറത്തു വന്നിരുന്നു. പോലീസ് അസോസിയേഷൻ നിർദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ...
ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ എന്ന സിനിമയ്ക്കു ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയനായി അനൂപ് മേനോനാണ് അഭിനയിയ്ക്കുന്നത്. ജൂണ്‍ അവസാനം ഷൂട്ടിങ് ആരംഭിക്കും. ഹിന്ദി താരവും, സൽമാൻ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ജെന്‍സോ ജോസും വൈശാഖാ രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, ബാംഗ്ളൂര്‍ എന്നിവടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.