30 C
Kochi
Sunday, October 24, 2021

Daily Archives: 4th May 2019

കേരളത്തിലെ തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞിരിക്കുന്നു. മുന്നണികൾ  വോട്ടെണ്ണൽ ദിവസം കാത്തിരിക്കുന്നു. ഉയർന്ന പോളിംഗ് ശതമാനത്തിന്റെ കണക്കുകൾ കൂട്ടിയും, കിഴിച്ചും, വിജയ പ്രതീക്ഷകളും, ആശങ്കകളും പങ്കുവെച്ച് പാർട്ടി നേതൃത്വങ്ങളും അണികളും. ജനാധിപത്യത്തെ തുരങ്കം വെക്കുന്ന കള്ള വോട്ടുകളുടെ കുറച്ചു വാർത്തകൾ അല്ലാതെ പൊതുവെ സമാധാനപരമാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം.ഇക്കുറി കേരളത്തിലെ തിരഞ്ഞെടുപ്പ് വിലയിരുത്തിയാൽ പെട്ടെന്ന് പറയാനുണ്ടാകുക ബി.ജെ.പി യുടെ പ്രകടനം തന്നെ ആയിരിക്കും. ദേശീയ തലത്തിൽ മോദിയും ബി.ജെ.പിയും തളർന്നിരിക്കുകയാണെങ്കിലും,...
പാലക്കാട്: സ്പിരിറ്റ് കടത്തിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അത്തിമണി അനിൽ പോലീസ് കസ്റ്റഡിയിൽ. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് എക്സൈസ് ഇന്‍റലിജൻസ് സ്ക്വാഡ് പിടികൂടിയ 525 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ ഒളിവിലായിരുന്ന അത്തിമണി അനിലിനെ ചിറ്റൂർ റേഞ്ച് എക്സൈസ് സംഘമാണ് വലയിലാക്കിയത്. മൂന്ന് ദിവസം മുൻപ് സ്പിരിറ്റുമായി വന്ന വാഹനത്തിൽ നിന്നും ഇറങ്ങി ഓടി ഒളിവിലായിരുന്ന അനിലിനെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്.പ്രാദേശിക...
കോഴിക്കോട് :എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന് വധഭീഷണി. എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പിൻവലിച്ചില്ലങ്കിൽ വകവരുത്തും എന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഗൾഫിൽ നിന്നുമാണ് ഫോൺ സന്ദേശമെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇത് സംബന്ധിച്ച് ഫസൽ ഗഫൂർ കോഴിക്കോട് കമ്മീഷണര്‍ക്കും നടക്കാവ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.അടുത്ത അധ്യയന വർഷം മുതൽ എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ട്...
ന്യൂ​ഡ​ൽ​ഹി:ലോ​ക്സ​ഭാ തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ഒരു യുവാവ് കരണത്തടിച്ചു. മുൻപും പല തവണ കെജ്‍രിവാളിനെതിരെ ചെരിപ്പേറും മഷിയേറും ഉണ്ടായിട്ടുണ്ട്.https://twitter.com/i/status/1124655868589404161മോ​ത്തി​ബാ​ഗി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ചാ​ടി​ക്ക​യ​റി​യ യു​വാ​വ് കെജ്‌രിവാളിന്റെ മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. മോ​ട്ട​ർ ന​ഗ​ർ പ്ര​ദേ​ശ​ത്തെ പ്ര​ചാ​ണ​ത്തി​നി​ടെ ആ​ൾ​ക്കൂ​ട്ട​ത്തെ കൈ​വീ​ശി കാ​ണിക്കവേ ആ​യി​രു​ന്നു കേ​ജ​രി​വാ​ളി​നെ ആ​ക്ര​മി​ച്ച​ത്. യു​വാ​വി​നെ പൊ​ലീ​സും ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു കീ​ഴ്പ്പെ​ടു​ത്തി.വടക്ക് കിഴക്കൻ ദില്ലി കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെജ്‍രിവാളിന്‍റെ...
ആസ്സാം: മുസ്ലീങ്ങൾ, പാൽ തരാത്ത പശുക്കളെപ്പോലെയാണെന്നും, അത്തരം പശുക്കൾക്ക്, എന്തിനാണ് തീറ്റ കൊടുക്കുന്നത് എന്നും ഒരു ബി.ജെ.പി. എം.എൽ.എ. ചോദിച്ചു. ആസ്സാമിലെ ദിബ്രുഗഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ. പ്രശാന്ത ഫുക്കൻ ആണ് ഇങ്ങനെ അഭിപ്രായം പറഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾ വോട്ടു ചെയ്യുന്നതിനെക്കുറിച്ചുള്ള അഭിപ്രായത്തിനിടയ്ക്കാണ് ഫുക്കൻ ഇങ്ങനെ പറഞ്ഞത്."90 ശതമാനം ഹിന്ദുക്കളും ബി.ജെ.പിയ്ക്കു വോട്ടു ചെയ്തു. മുസ്ലീം സമുദായത്തിലെ 90 ശതമാനം ആളുകളും ഞങ്ങൾക്കു വോട്ടു ചെയ്തില്ല. ഒരു പശു...
ന്യൂസിലാന്‍ഡ്: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നുമാണ് ഇരുവരുടെയും വക്താവ് പറഞ്ഞത്. 2012 ലാണ് ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും തമ്മില്‍ കണ്ടുമുട്ടുന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും ഒരു മകളുണ്ട്, നെവെ തെ അറോഹ. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവര്‍ക്കും പെണ്‍കുട്ടി പിറന്നത്. കുട്ടിയുടെ ജനനം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ...
#ദിനസരികള് 747‘ഐ എസ് ലോകവീക്ഷണം മലയാളത്തില്‍ പറയുന്നവര്‍’ എന്ന ലേഖനത്തില്‍ ഡോക്ടര്‍ എ.എം. ഷിനാസ് ചര്‍ച്ച ചെയ്യുന്നത് ഐ.എസ്സിന് ലോകവ്യാപകമായി ആരാധകരേയും അനുകൂല സംഘടനകളേയും സ്വാധീനിക്കുവാനും സൃഷ്ടിച്ചെടുക്കുവാനും കഴിഞ്ഞത് എങ്ങനെയെല്ലാമാണ് എന്നാണ്.കേവലം ഒരു ഭൂപ്രദേശത്തിന്റെ പരിധിയില്‍ തങ്ങളുടെ വിനാശകരമായ ആശയങ്ങളെ സ്ഥാപിച്ചെടുക്കുകയെന്നതുമാത്രമായിരുന്നില്ല ഐ.എസിന്റെ കര്‍‌മ്മോദ്ദേശം, മറിച്ച് ‘ഐ.എസ്സുമായി പ്രത്യക്ഷബന്ധമില്ലാത്ത, എന്നാല്‍ പ്രത്യയശാസ്ത്രവും പ്രവര്‍ത്തനവും മാതൃകയാക്കുന്ന’ സ്വയംഭരണ സെല്ലുകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൃഷ്ടിക്കുന്നതിനും അത്തരം സെല്ലുകളെ തങ്ങളുടെ പ്രഖ്യാപിത...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി രാജസ്ഥാനിലും, രാഹുല്‍ ഗാന്ധി, മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നത്. ഇന്ന് അഞ്ച് മണിയോടെ അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിക്കും.7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. അവസാന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ...
ന്യൂഡൽഹി: ലോക്‌സഭാ വോട്ടെടുപ്പില്‍ അമ്പതു ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. കോണ്‍ഗ്രസ്, ടി.ഡി.പി, എന്‍.സി.പി, സി.പി.എം. തുടങ്ങി 21 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്. വോട്ടിങ് യന്ത്രങ്ങളില്‍ തകരാറുകള്‍ ഉള്ളതായും അമ്പതു ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എങ്കിലും എണ്ണണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍ പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായേയും തനിക്ക് ഇഷ്ടമല്ലെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. താങ്കള്‍ക്ക് പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി പറയവേയാണ് തനിക്ക് മോദിയേയോ അമിത് ഷായേയോ ഇഷ്ടമല്ലെന്ന് ജാവേദ് അക്തര്‍ പറഞ്ഞത്.അതേസമയം, അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയേയും, എല്‍.കെ. അദ്വാനിയേയും ജാവേദ് അക്തര്‍ പ്രശംസിച്ചു. വാജ്‌പേയി വളരെ വ്യത്യസ്തനായ മനുഷ്യനായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെയും...