24 C
Kochi
Tuesday, October 26, 2021

Daily Archives: 3rd May 2019

ദോഹ: ദക്ഷിണാഫ്രിക്കന്‍ മധ്യനിര ഓട്ടക്കാരിയായ കാസ്റ്റര്‍ സെമന്യ ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി. പുരുഷ ഹോര്‍മോണിന്‍റെ അളവ് കൂടുതലുള്ളതായി ആരോപിച്ച് കായികതാരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്ന സ്വിറ്റ്സർലാൻഡിലെ കോടതി സെമന്യയ്ക്കു ആറ് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.https://youtu.be/Vwj8EEkAp2Eശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ലെവല്‍ കൂടുതൽ ആകുന്നതാണ് സെമന്യക്കു വിനയായത്. സ്ത്രീയാണെന്ന് ലോകവും രാജ്യാന്തര കോടതി നിയമിച്ച മൂന്നംഗകമ്മിറ്റിയും അംഗീകരിക്കുന്നുണ്ടെങ്കിലും  മരുന്നുകൾ കഴിച്ച് ഹോര്‍മോണ്‍ നില...
കൊൽക്കത്ത: വെള്ളിയാഴ്ച രാവിലെ ഒഡീഷയിൽ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കൊടുങ്കാറ്റ് അർധരാത്രിയോടെയോ ശനി പുലർച്ചെയോ ബംഗാളിൽ വീശിയടിക്കും. ബംഗാളിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്. എന്നാൽ ബംഗാളിലെത്തുന്നതോടെ ശക്തി കുറയുമെന്നാണ് റിപ്പോർട്ടുകൾ. കാറ്റിന് മണിക്കൂറിൽ 90–100 കിലോമീറ്റർ വരെയേ വേഗം ഉണ്ടാകുകയുള്ളെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നിലവില്‍ പൂർണ്ണമായും ഒഡിഷയുടെ തീരദേശ മേഖലയിലാണ് ഫോനി ചുഴലിക്കാറ്റ് ആഞ്ഞ് വീശിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷ തീരത്ത് ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ട്. താഴ്ന്ന...
കോട്ടയം :കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് പാലാ നിയമസഭ മണ്ഡലത്തില്‍ വരുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി. കാപ്പനെ പ്രഖ്യാപിച്ചു. ഇടതു മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് കോട്ടയത്ത് ചേർന്ന എൻ.സി.പി. നേതൃത്വ യോഗം ഈ അപ്രതീക്ഷിത തീരുമാനം എടുത്തിട്ടുള്ളത്.2006 മുതല്‍ കെ.എം മാണിക്കെതിരെ പാലാ മണ്ഡലത്തില്‍ മാണി സി. കാപ്പന്‍ രംഗത്തുണ്ടായിരുന്നു. 2006, 2011, 2016 വര്‍ഷങ്ങളില്‍ മാണി സി. കാപ്പന്‍, മാണിക്കെതിരെ മത്സരിച്ചു തോറ്റിരുന്നു.1965 മുതൽ 13...
ന്യൂഡൽഹി:ഈസ്റ്റ് ഡൽഹിയിലെ ഗാന്ധി നഗർ നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി എം.എൽ.എ അനിൽ ബാജ്പേയി ബി.ജെ.പിയിൽ ചേർന്നു. മെയ് 12 ന് ദില്ലിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള നിർ‍ണായക തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനിൽ ബാജ്പേയ് ബി.ജെ.പിയിൽ ചേർന്നത് ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാകും.ബി.ജെ.പി ഡല്‍ഹി ഓഫീസില്‍ ദേശീയ ഉപാധ്യക്ഷനും, ഡല്‍ഹിയുടെ ചുമതലക്കാരനുമായ ശ്യാം ജജു, കേന്ദ്രമന്ത്രി വിജയ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അനില്‍ ബാജ്‌പേയുടെ ബി.ജെ.പി പ്രവേശം....
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്യാൻ സുപ്രിം കോടതി തീരുമാനിച്ചത്. മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വേനലവധിക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. ജൂലൈ മൂന്നാം വാരമാകും ഹർജി വീണ്ടും പരിഗണിക്കുക.രേഖയാണെങ്കില്‍...
മോഹന്‍ലാല്‍ നായകനാകുന്ന 'ഇട്ടിമാണി: മെയ്‌ഡ് ഇന്‍ ചൈന' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാല്‍ കണ്ണിറുക്കി ചിരിക്കുന്ന രംഗത്തിന്റെ ഫോട്ടോ വൈറലായിരുന്നു. ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫോട്ടോയുമായി കുഞ്ചാക്കോ ബോബന്റെ ഒരു ഫോട്ടോ ചേര്‍ത്ത് ഫണ്ണി ബോയ്സ് എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
തൃശൂർ : യുവ ദളിത് കവി കലേഷിന്റെ കവിത സര്‍വീസ് മാഗസിനില്‍ ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ യു.ജി.സി നടപടികൾ ആരംഭിച്ചു. വിശദമായ റിപ്പോർട്ട് സമർപ്പിക്കണം എന്നാവശ്യപ്പെട്ട് ദീപ നിശാന്ത് മലയാളം അധ്യാപികയായി ജോലി ചെയ്യുന്ന തൃശൂരിലെ കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പളിന് യു.ജി.സി. നോട്ടീസയച്ചു.കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും മോഷണവിവാദത്തില്‍ കോളേജ് മാനേജ്മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യു.ജി.സിയുടെ...
കൊച്ചി:കേരളത്തിലെ മുൻ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.നായനാർ സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്നു. രണ്ടു പ്രാവശ്യം എം.പി. ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. വിശ്വനാഥ മേനോന്റെ മരണം രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ തീരുമാനം അറിയിക്കും. മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതല്‍ ആണോ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനായില്ല. ഇത് സംബന്ധിച്ചുള്ള തീരുമാനമാണ് ഇന്ന് സുപ്രീം കോടതിയെ അറിയിക്കുന്നത്. തൊണ്ടി മുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ കേസ് രേഖയാണെങ്കില്‍...
കൊല്ലം: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കണ്ടെത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബംഗാള്‍ രജിസ്‌ട്രേഷന്‍ കാറാണ് കണ്ടെത്തിയത്. കൊല്ലത്ത് വെച്ച് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോണ്ട കാറിന്റെ പിന്‍ഭാഗത്താണ് ബിന്‍ലാദന്റെ സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമ കൊല്ലം സ്വദേശിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കാറിനെക്കുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കന്‍...