Thu. Apr 25th, 2024
ലാഹോർ:

പാക്കിസ്ഥാനിലെ ലാഹോറിൽ സൂഫി മന്ദിരത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധാനലായത്തിനു സമീപമാണ് ആക്രമണമുണ്ടായത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി മന്ദിരങ്ങളിലൊന്നാണിത്.

സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്ത്രീ സന്ദര്‍ശകര്‍ എത്തുന്ന വാതിലിനു സമീപമാണ് സ്‌ഫോടനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *