24 C
Kochi
Tuesday, October 26, 2021

Daily Archives: 9th May 2019

കൊൽക്കത്ത:താനും തന്റെ പാർട്ടിയും വിശ്വസിക്കുന്നത് ജയ് ഹിന്ദ് എന്നു പറയുന്നതിലാണെന്നും, ജയ് ശ്രീരാം എന്നു പറയുന്നതിലല്ലെന്നും, തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും, പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, വ്യാഴാഴ്ച പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിനു മാത്രമായി വ്യാഴാഴ്ച അനുവദിച്ച ഒരു അഭിമുഖത്തിലാണ് മമത ബാനർജി ഇങ്ങനെ പറഞ്ഞത്.“ബി.ജെ.പി, പശ്ചിമ ബംഗാളിൽ, ജയ് ശ്രീരാം എന്നു പറഞ്ഞോട്ടെ, പക്ഷേ, ഞങ്ങൾ ജയ് ബംഗ്‌ള എന്നും ജയ് ഹിന്ദ് എന്നും പറയും,” ബി.ജെ.പിയെ എതിർത്തുകൊണ്ട്...
ന്യൂഡൽഹി: കേരളത്തിന്റെ ദേശീയപാതാവികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിലെ ദേശീയപാതാവികസനത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഔദ്യോഗികമായി വ്യക്തത വരുത്തുമെന്നും മന്ത്രി അറിയിച്ചു.അതോടൊപ്പം കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിലെ ജയസാധ്യത സി.പി.ഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തി. വയനാട് ഒഴികെ മത്സരിച്ച മൂന്നു സീറ്റിലും ജയിക്കുമെന്നാണ് സി.പി.ഐ. വിലയിരുത്തിയത്. തിരുവനന്തപുരത്ത് നടന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച വിലയിരുത്തല്‍.യോഗത്തില്‍, പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ വയനാട്ടിലെ സി.പി.ഐ. സ്ഥാനാര്‍ത്ഥി പി.പി. സുനീറിനെതിരെ നടത്തിയ ആക്ഷേപവും ചര്‍ച്ച ചെയ്തു. പി.വി.അന്‍വറിന് എതിരെ മാനനഷ്ടക്കേസ് കൊടുക്കണമെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ്...
നവാഗതനായ ടി.പി. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പൊഗബണ്ടി എന്നാണ് തെലുങ്കിലെ പേര്. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. തീവണ്ടിയുടെ കഥയും തിരക്കഥയും രചിച്ച വിനി വിശ്വലാല്‍ ആണ് ഈ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. അമിതമായി പുകവലിക്കുന്ന ബിനീഷ് ദാമോദരന്‍ എന്ന കഥാപാത്രമാണ് തീവണ്ടിയില്‍ ടൊവിനോ അഭിനയിച്ചത്. തെലുങ്കില്‍ അത് സൂര്യ തേജയായിരിക്കും അവതരിപ്പിക്കുക എന്നാണ് സൂചനകള്‍....
ജമ്മു കാശ്മീർ:ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ട് നേതാവ് മെഹബൂബ മുഫ്തി. മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞ സിങ് താക്കൂറിന് വെരിഫൈഡ് അക്കൗണ്ട് നല്‍കിയതിനാണ് മെഹബൂബ മുഫ്തി ട്വിറ്ററിനെ വിമര്‍ശിച്ചത്.'ട്വിറ്റര്‍ ഇന്ത്യ സാധ്വി പ്രജ്ഞയ്ക്ക് വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് നല്‍കിയിരിക്കുന്നു. തീവ്രവാദക്കേസ് പ്രതിയ്ക്ക് വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാന്‍ ഒരിടം കിട്ടിയിരിക്കുന്നുവെന്നത് പരിഹാസ്യമാണ്. ഗോഡ്‌സേ ജീവിച്ചിരിപ്പില്ലാത്തതിന് ദൈവത്തിന് നന്ദി,' മെഹബൂബ മുഫ്തി...
കൊച്ചി:മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് എറണാകുളം ലിസി ആശുപത്രിയിലെത്തി.വഴിക്കടവ് സ്വദേശികളായ ഷാജഹാന്‍ ജംഷീല ദമ്പതികളുടെ പെണ്‍കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമാണ്. മന്ത്രി കെ.കെ. ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ബന്ധുക്കള്‍ കുഞ്ഞിന്റെ രോഗവിവരം അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു.
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുന്ന വിഷയത്തില്‍ കര്‍ശന നിലപാടുമായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ പൂരത്തിന് പങ്കെടുപ്പിക്കാന്‍ പാടില്ല. ഇത്തരം ആനകള്‍ പൂരദിവസം നഗരത്തില്‍ കാണാനും പാടില്ല. മെയ് 12 മുതല്‍ 14 വരെയാണ് അപകടകാരികളായ ആനകള്‍ക്ക് നഗരത്തിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയത്.തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും കളക്ടർ അറിയിച്ചു. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കും. തെച്ചിക്കോട്ടുകാവ്...
ന്യൂഡൽഹി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന കേസ് സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി, ബ്രിട്ടീഷ് പൗരന്‍ എന്നെഴുതി വെച്ചാല്‍ അദ്ദേഹം ബ്രിട്ടീഷുകാരനാവുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്....
ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തില്‍ രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പി. 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിലൂടെ സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി. ആരോപണം ഉന്നയിച്ചത്. കൊല നടത്താന്‍ ആഹ്വാനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസില്‍ നിന്ന് നേരിട്ടാണെന്നും ബി.ജെ.പി. ആരോപിച്ചു.ട്വിറ്ററിലൂടെയാണ് ഇത്തരത്തിലൊരു ആരോപണം ബി.ജെ.പി. ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സിഖ്...
കോഴിക്കോട്: എഴുത്തുകാരി മാധവിക്കുട്ടിയെ മതപരിവര്‍ത്തനം നടത്തിയ മുസ്ലിം ലീഗ് നേതാവിന് സൗദി അറേബ്യയിലെ ഒരു സംഘടന പത്തുലക്ഷം ഡോളര്‍ നല്‍കിയെന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സാമൂഹികപ്രവർത്തകൻ എ.പി.അഹമ്മദ് പറഞ്ഞു.മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നതില്‍ തര്‍ക്കമില്ല. മതപ്രബോധനത്തിന്റെ പേരില്‍ മതപരിവര്‍ത്തനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യയിലേക്ക് ഫണ്ട് വരുന്നുണ്ട്. പ്രസിദ്ധരായ വ്യക്തികളെ മതപരിവര്‍ത്തനം നടത്തിയാല്‍ വലിയ തുകയ്ക്ക് വിറ്റു പോകുന്നതാണ് മാധവിക്കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.