വായന സമയം: 1 minute
ന്യൂഡൽഹി:

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ കോണ്‍ഗ്രസ്സിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ്സിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയിരിക്കുന്നത്.

മോദിയും അമിതാഷായും നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.പി. സുഷ്മിത ദേവ് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാജീവ് ഗാന്ധിയ്‌ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തില്ല എന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടുന്നതിനായിരുന്നു മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ സുഷ്മിത ദേവിന്റെ ശ്രമം.

Leave a Reply

avatar
  Subscribe  
Notify of