25 C
Kochi
Tuesday, September 21, 2021

Daily Archives: 2nd May 2019

ന്യൂഡൽഹി: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഉൾപ്പെട്ട, വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥർ ഡി.ജി. വൻസാരയ്ക്കും, എൻ.കെ. അമീനും എതിരെയുള്ള കുറ്റങ്ങൾ, സി.ബി.ഐ. പ്രത്യേക കോടതി വ്യാഴാഴ്ച റദ്ദാക്കി. കൊലപാതകം, ഗൂഢാലോചന, മറ്റു ക്രിമിനൽ കുറ്റങ്ങൾ എന്നിവയാണ് കോടതി തള്ളിക്കളഞ്ഞത്. അവർക്കെതിരെ നടപടിയെടുക്കാൻ ഗുജറാത്ത് സർക്കാർ അനുവാദം നൽകിയിരുന്നില്ല. തന്റെ ജോലിയുടെ ഭാഗമായി ഒരു കൃത്യം നിർവ്വഹിക്കുന്ന സർക്കാരുദ്യോഗസ്ഥനെതിരെ കേസ് നടത്താൻ, സർക്കാരിന്റെ അനുവാദം ആവശ്യമാണ്.ഗുജറാത്ത് സർക്കാരിന്റെ അനുവാദമില്ലാത്ത സ്ഥിതിയ്ക്ക്,...
ഭുവനേശ്വർ: രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായേക്കാമെന്ന ആശങ്കയിൽ, 800000 പേരെ ഒഴിപ്പിക്കാനും, സന്നദ്ധസേവനത്തിനായി ആളുകളെ നിയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് മണിക്കൂറിൽ 205 കിലോമീറ്റർ വേഗത്തിൽ, ഒഡീഷ തീരത്ത്, വെള്ളിയാഴ്ച ആഞ്ഞടിക്കാൻ സാദ്ധ്യതയുണ്ട്.വ്യാഴാഴ്ച രാവിലെയോടെ, 800000 ലക്ഷം പേരെ ഒഡീഷയുടെ തീരത്തുനിന്നും ഒഴിപ്പിക്കാനാണ് ശ്രമം. ചെറിയ മൺകുടിലുകളിലും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് ഫാനിയിൽ നിന്നും രക്ഷനേടുവാൻ സഹായിക്കുന്നതിനായി ദുരന്തനിവാരണസേനയെ നിയോഗിച്ചിട്ടുമുണ്ട്. ചുഴലിക്കാറ്റിനെക്കുറിച്ച്...
റായ്ബറേലി : എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാമ്പുകളെ കളിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ ആകുന്നു. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഗ്രാമത്തിലെ പാമ്പാട്ടികളെ കണ്ടപ്പോൾ അവരുടെ കയ്യിലിരുന്ന പാമ്പുകളോട് കൂട്ട് കൂടാൻ പ്രിയങ്ക സമയം കണ്ടെത്തിയത്. പാമ്പുകളെ കയ്യിലെടുക്കുന്നതിൽ നിന്നും പലരും വിലക്കിയെങ്കിലും അതൊന്നും അവർ ഗൗനിച്ചില്ല. അവിടെയുള്ള പാമ്പാട്ടികളോട് പാമ്പുകളെ കുറിച്ചു വിശദമായി ചോദിച്ചറിയാനും പ്രിയങ്ക മറന്നില്ല.#WATCH Priyanka Gandhi Vadra, Congress General...
തൃണമൂൽ കോൺഗ്രസ്സിന്റെ 40 എം.എൽ.എ മാർ തന്റെ കൂടെയാണെന്ന് ഒരു റാലിയിൽ പ്രസംഗിച്ചുകൊണ്ട് മോദി പറഞ്ഞു. “മെയ് 23 നു ശേഷം ബംഗാൾ മുഴുവൻ താമര വിരിയുമ്പോൾ, ദീദി (മമത), നിങ്ങളുടെ എം.എൽ.എ മാർ നിങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നത് നിങ്ങൾക്കു കാണാം. നിങ്ങളുടെ 40 എം.എൽ.എമാർ ഇന്നും ഞാനുമായി അടുപ്പത്തിലാണ്,” വെസ്റ്റ് ബംഗാളിലെ ഹൂഗ്ലിയിലെ ഒരു റാലിയിൽ പ്രസംഗിച്ചുകൊണ്ട് മോദി ഇങ്ങനെ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു....
 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചുകൊണ്ട് പല പ്രമുഖരും എത്തി. പ്രശ്സ്തരുടെ വോട്ട് രേഖപ്പെടുത്തൽ ഇൻസ്റ്റാഗ്രാമിലാണ് ആഘോഷമായി കൊണ്ടാടിയത്. വോട്ട് ചെയ്യാനെത്തിയ പ്രശസ്തരുടെ നിരയിൽ ബോളിവുഡ് താരങ്ങളും മലയാളം താരങ്ങളും തമിഴ് നാരങ്ങളും ഒപ്പത്തിനൊപ്പം അണിനിരന്നു.ആശാ ഭോസ്ലേകരീന കപൂർഅനുപംഖേർസൽമാൻ ഖാൻടൊവീനോ തോമസ്രേഖദീപിക പദുക്കോൺസൂര്യയും ജ്യോതികയുംഅഭിഷേക് ബച്ചനും ഐശ്വര്യയും  ജോൺ അബ്രഹാംഊർമ്മിള മട്ടോണ്ഡ്കർ  പ്രിയങ്ക ചോപ്രമാധുരി ദീക്ഷിത്  ഭാമമീന  രാധിക 
കൊച്ചി: മുസ്ലീം എഡ്യുക്കേഷൻ സൊസൈറ്റി (എം.ഇ.എസ്.), അവരുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ, മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ചു. എം.ഇ.എസ്.​ പ്രസിഡൻറ്​ ഡോ. പി.കെ ഫസൽ ഗഫൂറാണ്​ ഇതു സംബന്ധിച്ച സർക്കുലർ പുറത്തുവിട്ടത്​. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുഖം മറയ്ക്കുന്ന വസ്ത്രം തങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിരോധിക്കുന്നതെന്ന് എം.ഇ.എസ്. സർക്കുലറിൽ വ്യക്തമാക്കുന്നു.സൊസൈറ്റിയ്ക്കു കീഴിലുള്ള സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാർത്ഥിനികൾക്ക് വിലക്ക് ബാധകമായിരിക്കും. മുഖം മറയ്ക്കുന്നത്, കേരളത്തിലെ പാരമ്പര്യത്തിനും, സംസ്കാരത്തിനും, വിശ്വാസത്തിനും അനുയോജ്യമായ രീതിയല്ലെന്നും, മുഖം...
വെനസ്വേല: കഴിഞ്ഞ ജനുവരിയിലാണ് ജുവാൻ ഗൊയ്ദോ, നാഷണൽ അസംബ്ലിയുടെ നേതാവാകുന്നത്. വളന്റ്റഡ് പോപ്പുലർ എന്ന പ്രതിപക്ഷ പാർട്ടിയുടെ നേതാവു കൂടെയാണ് ജുവാൻ. ഒരു വിദ്യാർത്ഥിനേതാവായിരുന്ന ജുവാൻ മഡുരോയേയും ഷാവേസിനേയും വിമർശിക്കുകയും, മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിനെതിരെ, ഷാവേസിനെതിരായി പ്രതിഷേധസമരങ്ങളും നയിച്ചിരുന്നു. മഡുറോ സർക്കാരിനെതിരെയും, കടുത്ത നിലപാടെടുത്ത് തെരുവുസമരങ്ങളും, റാലികളും നയിച്ചിരുന്നു. യാത്രാനിരോധനത്തെ വെല്ലുവിളിച്ചുകൊണ്ട് കൊളംബിയയിലും, ബ്രസീലിലും, ലാറ്റിൻ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലും ജുവാൻ, സന്ദർശനം നടത്തിയിരുന്നു. ഗൊയ്ദോ എപ്പോഴും അറസ്റ്റു ചെയ്യപ്പെടുമെന്നൊരു അവസ്ഥ...
#ദിനസരികള് 745കാഴ്ചയില്‍ സുന്ദരമായിരിക്കുകയെന്നതാണോ സൌന്ദര്യം എന്നൊരു ലളിതമായ ചോദ്യം ഉന്നയിക്കുന്നതിനു വേണ്ടിയാണ് ബഷീര്‍ തങ്കം എന്ന പേരിലൊരു കഥയെഴുതിയത്. കാഴ്ചയെ രമിപ്പിക്കുന്നതിനപ്പുറം സൌന്ദര്യത്തിന് മറ്റു ചില വിതാനങ്ങളുണ്ടെന്ന് തങ്കം നമ്മെ ഓര്‍മിപ്പിക്കുന്നു.തങ്കത്തെക്കുറിച്ച് ബഷീര്‍ വിശദമായിത്തന്നെ വര്‍ണിക്കുന്നുണ്ട്. ഇത്രയും ചെറിയ ഒരു കഥയില്‍ തങ്കത്തിന്റെ രൂപലാവണ്യത്തെക്കുറിച്ച് ഇത്രത്തോളം ദീര്‍ഘമായി ഉപന്യസിക്കുവാന്‍ എഴുത്തുകാരനെ പ്രേരിപ്പിച്ചതെന്തായിരിക്കും എന്നൊരു ചോദ്യം പ്രസക്തമാണ്. ഉത്തരം പിന്നത്തേക്കു മാറ്റുക, തങ്കത്തെപ്പറ്റി വായിക്കുക. “എന്റെ തങ്കത്തിന്റെ നിറം തനിക്കറുപ്പാണ്....
ജയ്‌പൂർ: 48 വർഷങ്ങൾക്കു ശേഷമാണ് ജയ്‌പൂരിൽ നിന്ന് ഒരു വനിത ലോക്സഭയിലേക്കു മത്സരിക്കുന്നത്. ജയ്‌പൂർ ലോക്സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ജ്യോതി ഖണ്ഡേൽ‌വാലാണ്.മഹാരാജ സവായ് മാൻസിംഗിന്റെ പത്നിയായ ഗായത്രി ദേവിയാണ്, ഇതിനുമുൻപ് 1971 ൽ അവിടെനിന്നും മത്സരിച്ചു ജയിച്ചത്. മൂന്നുപ്രാവശ്യം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അവരാണ് ജയ്‌പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച അവസാനത്തെ സ്ത്രീ. അവർ 1962- 1977 കാലഘട്ടത്തിൽ ജയ്‌പൂരിനെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായിട്ടുണ്ട്. 1962 ലെ അവരുടെ വിജയം...