24 C
Kochi
Tuesday, October 26, 2021

Daily Archives: 29th May 2019

മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്. ജലദോഷ പനി മുതൽ കൊതുകുകൾ വഴി പകരുന്ന മാരക രോഗങ്ങൾക്ക് വരെ ഈ സമയത്ത് സാധ്യതകളുണ്ട്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഇവയെ പ്രതിരോധിക്കാം.1. വേനൽക്കാലത്ത് നിന്ന് വ്യത്യസ്തമായി തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക. പച്ചവെള്ളം, തണുത്ത വെള്ളം എന്നിവ പരമാവധി ഒഴിവാക്കുക. ചൂടേറിയ പാനീയങ്ങൾ കഴിവതും കുടിക്കാൻ ശ്രമിക്കുക.2. ആഹാരത്തിൽ കൂടുതലായും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ഇവയെല്ലാം...
ജൂൺ ആവുന്നതോടെ കാലവർഷം കേരളത്തിലെത്തുകയായി. വേനൽക്കാലത്തു നിന്നു മാറി സൗന്ദര്യ സംരക്ഷണത്തിനായി പുതിയ വഴികൾ ശീലിക്കേണ്ട സമയമാണിത്. മഴക്കാലത്ത് മുടി ആരോഗ്യത്തോടെ സംരക്ഷിക്കാനുള്ള ചില പൊടിക്കൈകൾ ഇതാ:1. മുടി നന്നായി തുവർത്തി ഉണക്കി സൂക്ഷിക്കുക. മഴക്കാലത്ത് മഴ നനയാൻ സാധ്യത കൂടുതലാണ്. മുടി നനഞ്ഞാൽ അതിവേഗം ഉണക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ രോഗങ്ങൾ മാത്രമല്ല മുടിയുടെ ആരോഗ്യവും നഷ്ടപ്പെടും. താരൻ, അറ്റം പിളരൽ, പേൻ ശല്യം, ദുർഗന്ധം മുതലായവയ്ക്ക്...
നെയ്യാറ്റിൻ‌കര:നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്തൃപീഡനം എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെ കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം, ബാങ്ക് നടപടികള്‍ മുന്നോട്ടു പോകുന്നതില്‍ തടസം നില്‍ക്കില്ല എന്നു സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥരെ നിലവിലെ സാഹചര്യത്തില്‍ പ്രതി ആക്കാന്‍ പറ്റില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കേസ് ഇനി ആരു...
ന്യൂഡൽഹി:  വിദേശയാത്രയ്ക്കു വേണ്ടി കെട്ടിവച്ച 10 കോടി രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന കാര്‍ത്തി ചിദംബരം സ്വന്തം മണ്ഡലമായ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ശിവഗംഗയില്‍നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടിനാണ് കാര്‍ത്തി ഇക്കുറി വിജയിച്ചത്.
ന്യൂഡൽഹി:നരേന്ദ്രമോദിയുടെ കീഴില്‍ കേന്ദ്രത്തില്‍ വീണ്ടുമൊരു മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉണ്ടാവില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് 66 കാരനായ ജെയ്റ്റ്‌ലി ഇത്തവണ മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. നേരത്തെ, കഴിഞ്ഞ വര്‍ഷം മെയ് 14ന് അദ്ദേഹം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.കഴിഞ്ഞ 18 മാസമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്നും, എന്നാല്‍ അതില്‍ നിന്ന് കുറേയൊക്കെ അതിജീവിക്കാന്‍...
ഒമാൻ:ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് ചൊവ്വാഴ്ചയാണ് പൊതു അവധി ആരംഭിക്കുക. ജൂണ്‍ ആറ് വ്യാഴാഴ്ച വരെ അവധിയായിരിക്കും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൂടി ചേര്‍ത്ത് തുടര്‍ച്ചയായ അഞ്ചു ദിവസത്തെ അവധിയാണ് ലഭിക്കുക.മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞാണ് ഒമാനില്‍ റമദാന്‍ ആരംഭിച്ചത്. ജൂണ്‍ അഞ്ചിനോ ആറിനോ ആയിരിക്കും ഒമാനില്‍ ചെറിയ പെരുന്നാള്‍. പെരുന്നാള്‍...
ബ്യൂണസ് അയേഴ്സ്:ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് ആളുകളാണ് ചൊവ്വാഴ്ച അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ പ്രതിഷേധമറിയിച്ച് എത്തിയത്. ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്ന ബില്‍ കഴിഞ്ഞ വര്‍ഷം സെനറ്റ് തള്ളിയിരുന്നു. അതിനു ശേഷം ബില്‍ ചൊവ്വാഴ്ച വീണ്ടും അവതരിപ്പിച്ചിരുന്നു.14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നത് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ 31 നെതിരെ 38 വോട്ടുകള്‍ക്കാണ്, കഴിഞ്ഞവര്‍ഷം സെനറ്റ് തള്ളിയത്. ബില്‍ തള്ളിയതിനെതിരെ ശക്തമായ...
കൊൽക്കത്ത:പശ്ചിമബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കില്ലെന്ന് ബി.ജെ.പി. ആറുമാസത്തിനകം ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നേക്കാമെന്നും ബി.ജെ.പി. ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള നിലവിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 2021 വരെ അധികാരത്തില്‍ തുടരാനാകും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ല. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിരവധി പേരാണ് അസംതൃപ്തരായിട്ടുള്ളത്. പോലീസിനെയും സി.ഐ.ഡിയെയും ഉപയോഗിച്ചാണ് മമത അധികാരത്തില്‍ തുടരുന്നത്. നിലവിലെ സാഹചര്യത്തില്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ആറിനേ തുറക്കൂ. മധ്യവേനലവധിക്കായി അടച്ച സ്കൂളുകൾ ജൂൺ 3 നു തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് ആദ്യം പറഞ്ഞിരുന്നത്. റംസാൻ പ്രമാണിച്ചാണ് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്കു മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചത്. ജൂൺ നാലിനോ, അഞ്ചിനോ ചെറിയ പെരുന്നാൾ ആഘോഷം വരുമെന്നുള്ളതുകൊണ്ട് സ്കൂൾ തുറക്കുന്ന തീയതി നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ചെന്നൈ:ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുന്നതില്‍ രാഹുല്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടു തന്നെ അധ്യക്ഷ സ്ഥാനത്തു നിന്നു പിന്മാറാനുള്ള ആലോചനയില്‍ നിന്ന് പിന്മാറണമെന്നും സ്റ്റാലിന്‍ പറഞ്ഞു.അതേസമയം, പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തില്‍ നിന്ന്...