Sun. Dec 22nd, 2024
ന്യൂഡൽഹി:

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. തുടർച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാൻ ഭയക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ്സ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​യും എം.​പി​യു​മാ​യ സു​ഷ്മി​ത ദേ​വാ​ണ് സു​പ്രീം​കോ​ട​തിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച് ഗു​ജ​റാ​ത്തി​ൽ റാ​ലി സം​ഘ​ടി​പ്പി​ച്ചു​വെ​ന്ന് സു​ഷ്മി​ത ദേ​വ് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പാ​യി​രു​ന്നു മോ​ദി​യു​ടെ റാ​ലി. മോ​ദി​യും അ​മി​ത് ഷാ​യും സൈ​നി​ക​രു​ടെ പേ​രി​ൽ വോ​ട്ട് ചോ​ദി​ച്ചു​വെ​ന്നും വ​ർ​ഗ്ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കി​യെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെവെബ് സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വിഷയവും കോൺഗ്രസ്സ് ചൂണ്ടിക്കാട്ടുന്നു.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോയി​യു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌വി​യാ​ണ് കോ​ണ്‍​ഗ്ര​സി​നാ​യി ഹാ​ജ​രാ​യി​രി​ക്കു​ന്ന​ത്. 24 മണിക്കൂറിനുള്ളിൽ നടപടി എടുക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *