Sun. Dec 22nd, 2024
തിരുവനന്തപുരം :

ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും, മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തി. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി വിശകലനം ചെയ്തിട്ടാണ് 12 മണ്ഡലങ്ങളിൽ ഉറപ്പായി വിജയിക്കുമെന്നും ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത ഉണ്ടെന്നുമുള്ള നിഗമനത്തിൽ സി.പി.എം എത്തിയത്.

ശബരിമല വിഷയം ഇടത് മുന്നണിക്ക് എതിരായിട്ടില്ല എന്നാണു സി.പി.എം വിലയിരുത്തുന്നത്. ‘അ‍ഞ്ചു മണ്ഡലങ്ങളില്‍ ബിജെപി – യുഡിഎഫ് വോട്ടു കച്ചവടം നടന്നിട്ടുണ്ട്. അത് എങ്ങനെ ബാധിക്കുമെന്നു തിരഞ്ഞെടുപ്പ് ഫലം വന്നാലേ വ്യക്തമാകൂ. എന്നാല്‍ ഈ കച്ചവടത്തിനെ അതിജീവിച്ചു വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണു പാര്‍ട്ടി വിലയിരുത്തല്‍’ – സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇടത് വോട്ടുകൾ ചിതറിപ്പോകാറുണ്ടായിരുന്നു . ഇത്തവണ അത് ഉണ്ടായില്ല. ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തു. എൻ.എസ്എ.സ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *