Mon. Dec 23rd, 2024
തൃ​ശൂ​ർ :

തൃ​ശൂ​ർ മു​ണ്ടൂ​രി​ൽ ര​ണ്ട് പേ​രെ വെ​ട്ടി​ക്കൊ​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ശ്യാം, ​ക്രി​സ്റ്റി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ടി​പ്പ​ർ ഇ​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം.സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കുടിപ്പകയെന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കഞ്ചാവും, വിലകൂടിയ വിവിധ ഇനം മയക്കുമരുന്നുകളും കടത്തുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘത്തിലെ സിജോ,നിജോ എന്നിവരും ഇവരുടെ സുഹൃത്തുക്കളായ മറ്റ് 3 പേരും ചേർന്നാണ് അരുംകൊല നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. മൃതദ്ദേഹങ്ങൾ വെട്ടേറ്റ് വികൃതമായ നിലയിലാണെന്നാണ് അറിയുന്നത്. പേരാമംഗലം പാറപ്പുറം വായനശാലയ്ക്കടുത്ത് പാതയോരത്താണ് കൊല നടന്നത്. ചെരുപ്പുകൾ ചിതറികിടക്കുന്നതും ബൈക്ക് മറിഞ്ഞു കിടക്കുന്നതും ചോര പുരണ്ട നിലയിൽ വടിവാൾ സമീപത്ത് കിടന്നതും പുലർച്ചെ ഇതുവഴി യാത്ര ചെയ്തിരുന്നവരുടെ ശ്രദ്ധിയിൽപ്പെട്ടിരുന്നു. ഇവരിൽ ചിലർ പേരാമംഗലം പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *