Mon. Dec 23rd, 2024
ന്യൂ​ഡ​ൽ​ഹി:

ബാലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ പാക് സൈന്യം ഇന്ത്യക്കു നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചു പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ല​ക​പ്പെ​ടു​ക​യും, പി​ന്നീ​ട് മോ​ചി​ത​നാ​വു​ക​യും ചെ​യ്ത ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വർത്തമാന് സ്ഥ​ലം​മാ​റ്റം. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ എ​യ​ർ​ബേ​സി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വ്യോമതാവളത്തിന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​.എ​ന്‍​.ഐ ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.


അഭിനന്ദന്‍ വര്‍ത്തമാനെ ‘വീരചക്ര’ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശത്രു സേനയെ പ്രതിരോധിച്ച് അവരുടെ യുദ്ധവിമാനം വെടിവെച്ചിട്ടത് മുൻ നിർത്തിയാണ് വ്യോമസേനയുടെ ശുപാര്‍ശ.യുദ്ധകാലത്തെ വീരകൃത്യങ്ങള്‍ കണക്കിലെടുത്തു സൈനികര്‍ക്കു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണിത്. പരംവീര്‍ ചക്ര, മഹാവീര ചക്ര എന്നിവയാണ് ആദ്യ രണ്ട് ബഹുമതികള്‍.

അഭിനന്ദിനൊപ്പം ബാലാക്കോട്ട് വ്യോമാക്രമണത്തിനു നേതൃത്വം നല്‍കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേനാ മെഡലിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അ​ഭി​ന​ന്ദ​ൻ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് പ​രി​ശോ​ധ​ന​ക​ളി​ൽ തെ​ളി​ഞ്ഞാ​ൽ വീ​ണ്ടും യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പ​റ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് വ്യോ​മ​സേ​നാ മേ​ധാ​വി ബി.​എ​സ്. ധ​നോ​വ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തുടർന്ന് പരിശോധനക്ക് വിധേയനായ അഭിനന്ദൻ ശാരീരികമായും മാനസികമായും ആരോഗ്യവാനാണെന്നു തെളിയുകയും തുടർന്നും മിഗ്-21 യുദ്ധവിമാനങ്ങൾ പറപ്പിക്കാൻ വ്യോമസേനാ അനുവാദം നൽകിയെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *