മുംബൈ:
പ്രശസ്ത ഹാസ്യകലാകാരനായ കുനാൽ കാമ്ര, തന്റെ കുറിക്കുകൊള്ളുന്ന പരിഹാസം കൊണ്ട്, മിക്ക രാഷ്ട്രീയപ്പാർട്ടികളേയും സാമൂഹിക മാധ്യമങ്ങൾ വഴി വിമർശിക്കാറുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം. സ്റ്റാൻഡ് അപ് യാ കുനാൽ എന്ന പേരിലുള്ള, അദ്ദേഹത്തിന്റെ പോഡ്‌കാസ്റ്റ് വളരെ പ്രസിദ്ധിയാർജ്ജിച്ചുകഴിഞ്ഞു. 2013 ലാണ് കുനാൽ ഹാസ്യകലാരംഗത്തേക്കു വരുന്നത്.
കുറച്ചുദിവസം മുമ്പ് ബി.ജെ.പി. നേതാവും പുരിയിലെ സ്ഥാനാർത്ഥിയുമായ സമ്പിത് പത്രയെ പരിഹസിച്ചുകൊണ്ട് കുനാൽ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ മികച്ച ഹാസ്യകലാകാരൻ @ സമ്പിത് സ്വരാജ് എന്നാണ് അതിൽ എഴുതിയിരുന്നത്.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ ഈ അവസരത്തിൽ, മോദിയ്ക്കു വോട്ടു ചെയ്യരുത് (Dont Vote For Modi) എന്ന പ്ലക്കാർഡും പിടിച്ചുകൊണ്ട് റിപ്പബ്ലിക് ടി.വി. ഓഫീസിനു മുന്നിലെ പാതയോരത്ത് നിൽക്കുന്ന തന്റെ ചിത്രം ഫേസ്ബുക്കിലിട്ടുകൊണ്ടാണ് കുനാൽ കാമ്ര ഒടുവിലായി പ്രതികരിച്ചിരിക്കുന്നത്.