Thu. Jan 23rd, 2025
ന്യൂ​ഡ​ൽ​ഹി:

ബി.​ജെ.​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഒ​റ്റ​പ്പെ​ട്ട മ​നു​ഷ്യ​ന്‍റെ ശ​ബ്ദ​മാ​ണ് അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും, ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​ത് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കുറിച്ചു.ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തും ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​ത്ത​തു​മാ​ണ് ബി.ജെ.പി പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും രാ​ഹു​ൽ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് സങ്കൽപ് പത്ര്’ എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക ബി.ജെ.പി പുറത്തിറക്കിയത്. സങ്കൽപിത് ഭാരത് – സശക്ത് ഭാരത്’ എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. വികസനത്തിനും ദേശസുരക്ഷയ്ക്കും ഊന്നൽ നൽകിയാണ് ബി.ജെ.പി പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത് തീവ്രവാദത്തെ അടിച്ചമർത്തുമെന്നും ബി.ജെ.പി ഉറപ്പ് നൽകുന്നു.

ആറ് കോടി ആളുകളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചാണു സങ്കല്‍പ പത്ര തയാറാക്കിയതെന്നാണു ബി.ജെ.പി അവകാശപ്പെടുന്നത്. ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്നും ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുമെന്നും ബി.ജെ.പി പ്രകടനപത്രികയിൽ പറയുന്നു. ഭരണഘടനയ്ക്ക് അകത്തുനിന്നു സൗഹാര്‍ദ അന്തരീക്ഷത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിർമിക്കും. ഏകീകൃത സിവില്‍ കോഡും പൗരത്വ ബില്ലും മുത്തലാഖ് നിരോധനവും നടപ്പാക്കും. കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പെന്‍ഷന്‍ നല്‍കും. ദേശീയതയ്ക്കു ബി.ജെ.പിയുടെ സങ്കല്‍പ പത്രയെന്ന പ്രകടനപത്രികയില്‍ പ്രത്യേക ഊന്നലും നല്‍കിയിട്ടുണ്ട്.

ബി.ജെ.പിയുടെ ‘സങ്കൽപ് പത്ര’ എന്ന പ്രകടന പത്രിക ‘ഝൻസ പത്ര’ (ചതിയുടെ രേഖ) ആണെന്നും ‘നുണകളുടെ കൂമ്പാരം’ ആണെന്നും ഇന്നലെ തന്നെ കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.

ബി.ജെ.പി പ്രകടനപത്രികയെ കടന്നാക്രമിച്ച രാഹുൽ കോൺഗ്രസ്‌ പ്രകടനപത്രിക കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനങ്ങളുടെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അവകാശപ്പെട്ടു. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് കോൺഗ്രസ്‌ പ്രകടന പത്രിക തയാറാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് വർഷം 72,000 രൂപ ഉറപ്പ് നൽകുന്ന ‘ന്യായ്’ പദ്ധതിയാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ശ്രദ്ധേയ വാഗ്‌ദാനം. കോൺഗ്രസ്സ് ഏപ്രിൽ 5-ന് പുറത്തിറക്കിയ പ്രകടന പത്രികയിൽ തൊഴിൽരംഗത്തെ വികസനം, കർഷകരുടെയും സൈനികരുടെയും ക്ഷേമം, ദേശസുരക്ഷ, സദ്ഭരണം, സ്ത്രീസുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങൾക്കാണ് മുൻഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *