Tue. Apr 23rd, 2024
ന്യൂ​ഡ​ല്‍​ഹി:

വ​യ​നാ​ട്ടി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള​ത്തെ പു​ക​ഴ്ത്തി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യാ​ഭി​മാ​ന​വും സ്നേ​ഹ​വും കൊ​ണ്ട് കേ​ര​ളം മാ​തൃ​ക​യാ​യെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. വ​യാ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ ത​നി​ക്ക് ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ രാ​ഹു​ല്‍ പ്ര​ള​യം ത​ക​ര്‍​ത്ത വ​യ​നാ​ടി​നെ പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​നി​ക്ക് കേ​ര​ള​ത്തി​ലെ​യും വ​യ​നാ​ട്ടി​ലെ​യും ജ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന സ്നേ​ഹ​വും വാ​ത്സ​ല്യ​വും പ​തി​ന്മ​ട​ങ്ങാ​യി തി​രി​ച്ച്‌ ന​ല്‍​കു​മെ​ന്നും ​രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച​യാ​ണ് സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​ക്കും നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കു​മൊ​പ്പം വ​യ​നാ​ട്ടി​ലെ​ത്തി​ രാ​ഹു​ല്‍ ഗാ​ന്ധി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് മു​ന്‍​പും ശേ​ഷ​വും രാ​ഹു​ല്‍ റോ​ഡ്ഷോ​യും ന​ട​ത്തി​യി​രു​ന്നു. നേ​ര​ത്തെ, രാ​ഹു​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പി​ച്ച​തി​നു പി​ന്നാ​ലെ വ​യ​നാ​ട്ടു​കാ​രെ അ​ദ്ദേ​ഹം കൈ​വി​ടി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി​യും ട്വീ​റ്റ് ചെ​യ്തി​രു​ന്നു. അതേസമയം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രില്‍ 18 ന്‌ വയനാട്‌ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടിയില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ വയനാട് സന്ദര്‍ശിക്കണമെന്ന ആവശ്യം സംസ്ഥാന ഘടകം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് അറിയിച്ചു. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രിയും എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *