Thu. Mar 28th, 2024

 

ആലുവ:

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എംപി ഇന്നസെന്റിനെതിരെ കേസ്. ആലുവയില്‍ ഇന്നസെന്റിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെയാണ് കേസെടുത്തത്. ആലുവ കീഴ്മാട് കീരംകുന്ന് ഭാഗത്താണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ആലുവയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് മുന്‍വശത്താണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ചാലക്കുടി മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്റ്. നിരോധിത ഫ്ളക്സ് കെട്ടിയതിന് പൊലീസ് ഇന്നസെന്റിനെതിരെ കേസെടുത്തിട്ടുണ്ട്.

ഇലക്ഷന്‍ സ്‌ക്വാഡാണ് റിപ്പോര്‍ട്ട് സഹിതം ആലുവ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. അതിന് ശേഷം ആരും തന്നെ ഫ്‌ളക്‌സ് ഉപയോഗിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *