Fri. Apr 19th, 2024
മുംബൈ:

മകനു പിന്നാലെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖേ പാട്ടീല്‍ ആണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി രാജിവെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിക്കത്ത് കൈമാറി. മകന് പിന്നാലെ അച്ഛനും ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോർട്ടുകള്‍. ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് രാജിയെന്ന് രാധാകൃഷ്ണ വിഖേ പാട്ടീല്‍ പ്രതികരിച്ചു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവും രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകനുമായ സുജയ് വിഖേ പാട്ടീല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *