Fri. Apr 19th, 2024
ന്യൂഡൽഹി:

ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നുവെന്നും 2014 ലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം താന്‍ ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന തീരുമാനമെടുത്തിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നും മാറിനില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നു അതുകൊണ്ടാണ് വീണ്ടും മത്സരിക്കണമെന്ന ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *