Fri. Mar 29th, 2024
കൊ​ച്ചി:

മക്കളില്‍ നിന്നും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെങ്കില്‍ മാ​താ​പി​താ​ക്ക​ളുടെ​ താ​ത്​പ​ര്യപ്രകാരം ഇ​നി സ്വ​ത്ത്​ സ​ര്‍​ക്കാ​റി​ന്​ ന​ല്‍​കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സ്വ​ത്ത്​ ഏ​റ്റെ​ടു​ത്ത്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ വ​യോ​ജ​ന​ക്ഷേ​മ ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രിക്കാന്‍ ഒരുങ്ങുകയാണ് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്. ട്ര​സ്​​റ്റിന്റെ ഘ​ട​ന​യും പ്ര​വ​ര്‍​ത്ത​ന​വും സം​ബ​ന്ധി​ച്ച ക​ര​ട്​ രൂപം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പു​ ത​യ്യാ​റാ​ക്കി വ​രു​ന്നത്. ജൂണ്‍ മാസത്തിനു മു​മ്പ്​ ട്ര​സ്​​റ്റ്​ നി​ല​വി​ല്‍​ വ​രും. സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ല്‍ എ​ത്തി​​പ്പെ​ടു​ന്ന പ​ല​രും ശേ​ഷി​ക്കു​ന്ന സ്വ​ത്തും പ​ണ​വും സ​ര്‍​ക്കാരി​ന്​ സം​ഭാ​വ​ന ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്​.

എന്നാല്‍, നി​ല​വി​ല്‍ ഇ​ത്​ ഏ​റ്റെ​ടു​ക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ല, ഇതിനാലാണ് പുതിയ ട്രസ്റ്റ് വരുന്നത്. വ​യോ​ജ​ന ക്ഷേ​മ ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രി​ച്ച്‌ ഇത്തരത്തില്‍ എത്തുന്ന സ്വത്തുക്കള്‍ പരിപാലിക്കാനാണ് നീക്കം. സാ​മൂ​ഹി​ക​നീ​തി വകുപ്പ് മ​ന്ത്രി ചെ​യ​ര്‍​മാ​നാ​യ സീ​നി​യ​ര്‍ സി​റ്റിസ​ണ്‍ കൗ​ണ്‍​സി​ലി​ന്​ കീ​ഴി​ലാ​കും ട്ര​സ്​​റ്റ്​ പ്ര​വ​ര്‍ത്തിക്കുക. പ​ണ​മാ​യും ഭൂ​മി​യാ​യും ട്ര​സ്​​റ്റി​ന്​ ല​ഭി​ക്കു​ന്ന സ്വ​ത്ത് സം​ര​ക്ഷി​ക്കാ​നും ആ​രോ​രു​മി​ല്ലാ​ത്ത വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​കാ​ര്യ​ങ്ങ​ള്‍​ക്ക്​ വി​നി​യോ​ഗി​ക്കാ​നുമാണ്​ പ​ദ്ധ​തി. വൃ​ദ്ധ​സ​ദ​ന​ങ്ങ​ളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്​ പ്രീ​മി​യം, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ​യോ​ധി​ക​ര്‍​ക്ക്​ വീ​ല്‍​ചെ​യ​ര്‍ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ചെ​ലവു​ക​ള്‍​ക്ക്​ ഇത്തരം ഒരു ട്രസ്റ്റ് വഴി പണം കണ്ടെത്താന്‍ സാധിക്കും.

ട്ര​സ്​​റ്റ്​ വ​രു​ന്ന​തോ​ടെ വ​യോ​ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​ടു​ത​ല്‍ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. മ​ല​പ്പു​റം, തൃ​ശൂ​ര്‍ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ​ത്തി​യ ചി​ല​ര്‍ സ്വ​ത്ത്​ സ​ര്‍​ക്കാ​റി​ന്​ സം​ഭാ​വ​ന ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ടി​ക​ള്‍ വി​ല​യു​ള്ള കെ​ട്ടി​ടം ​വ​രെ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നുവെന്നാണ് റിപ്പോര്‍ട്ട്.

രാജമ്മ

മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ സ്വന്തമായുള്ള വീട്‌ പണയപ്പെടുത്തി, പ്രതിമാസം ഒരു നിശ്ചിത സംഖ്യ വരുമാനമായി ലഭിക്കാനോ നല്ല സംഖ്യ മറ്റു നിക്ഷേപം നടത്താനുള്ള മൂലധനമായി ലഭിക്കാനോ, സാധിക്കുന്ന തരത്തില്‍ റിവേഴ്‌സ് മോര്‍ട്ട്ഗേജ് എന്ന പേരില്‍ ഒരു പദ്ധതി നിലവിലുണ്ട്. സ്വന്തം വീട് ബാങ്കിന് ഈടായി നൽകി നിശ്ചിത തുക, മാസം ബാങ്ക് നൽകുന്ന സംവിധാനമാണിത്. 60 വയസ്സു കഴിഞ്ഞ വർക്കുള്ളതാണ് ഈ വായ്പ. ഇങ്ങനെ പണം നൽകുമ്പോൾ വീടിന്റെ ഉടമസ്ഥതയില്‍ ബാങ്കിനും പങ്കാളിത്തം വരും. ബാങ്കിന് ഈടു നൽകുന്ന ആസ്തിയുടെ മൂല്യം കണക്കാക്കി സ്ഥിരപലിശനിരക്കിലാണ് വായ്പ നൽകുക. മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പ ലഭിക്കും.

വായ്പ നേടിയ വ്യക്തിയുടെ കാലശേഷം ബാങ്കിന്റെ ബാദ്ധ്യത തീർത്ത് മക്കൾക്കോ ബന്ധുക്കൾക്കോ വീടും സ്ഥലവും സ്വന്തമാക്കാനും അല്ലെങ്കിൽ ബാങ്കിന് ജപ്തിയിലൂടെ ഈടാക്കാനും സാധിക്കുന്ന തരത്തിലാണ് റിവേഴ്‌സ് മോര്‍ട്ട്ഗേജ് വ്യവസ്ഥകള്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് ജില്ലയില്‍ രാജമ്മ എന്ന സ്ത്രീയുടെ അപേക്ഷ പരിഗണിച്ച് റിവേഴ്‌സ് മോര്‍ട്‌ഗേജ്‌ പദ്ധതി പ്രകാരം പണം നൽകാൻ കനറാ ബാങ്കിനോട് പാലക്കാട് ആർ.ഡി.ഒ. നിർദേശിച്ചിരുന്നു. 2007-ലെ മുതിർന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും പരിപാലന നിയമപ്രകാരം രാജമ്മ രജിസ്റ്റർ ചെയ്ത കേസിലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായായി റിവേഴ്‌സ് മോർട്ട്ഗേജിനുള്ള നിർദ്ദേശം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *