Fri. Mar 29th, 2024

കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് ആണ് മികച്ച പുരുഷ കായിക താരം. അമേരിക്കയിൽ നിന്നുള്ള ജിംനാസ്റ്റിക് താരം സിമോൺ ബൈൽസ് മികച്ച വനിത താരമായി. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള പുരസ്കാരം സ്ത്രീ ശാക്തീകരണത്തിനായി ജാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘യുവ’ എന്ന എന്‍.ജി.ഒയ്ക്കാണ്.

ഇത് നാലാംതവണയാണ്, ദ്യോക്കോവിച്ച് ലോറസ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ഫ്രഞ്ച് ഫുട്‌ബോള്‍ താരം കൈലിയന്‍ എംബാപ്പെ, ചെക്ക് റിപ്പബ്ലിക് താരം ലൂക്ക മോഡ്രിച്ച്, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍, കെനിയന്‍ മാരത്തോണ്‍ താരം എലിയുദ് കിപ്ചോഗി, എന്‍.ബി.എ സൂപ്പര്‍താരം ലിബ്രോണ്‍ ജെയിംസ് എന്നിവരെ പിന്നിലാക്കിയാണ് ദ്യോക്കോവിച്ചിന്റെ നേട്ടം. കഴിഞ്ഞവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ പ്രകടനമാണ് സിമോണെയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മുൻ വർഷങ്ങളിൽ അവസാന പട്ടികയിൽ പല തവണ സിമോൺ ബൈൽസിന്റെ പേര് ഇടം പിടിച്ചിരുന്നു.

കരിയറിലെ 80-ാംത് പി.ജി.എ ടൂ‌ർണമെന്‍റിൽ ചാമ്പ്യനായി സ്വപ്നതുല്യ തിരിച്ചുവരവ് നടത്തിയ ടൈഗർ വുഡ്സിനാണ് മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം. 2018 ഫുട്ബോൾ ലോകകപ്പ് നേടിയ ഫ്രഞ്ച് പടയാണ് മികച്ച കായിക ടീം. നീണ്ട കാലം ആഴ്സണലിനെ പരിശീലിപ്പിച്ച ആഴ്സൺ വെങ്ങർക്കാണ് ആജീവാനന്ത കായിക താരത്തിനുള്ള പുരസ്കാരം ലഭിച്ചു. ബ്രേക്ക്ത്രൂ പുരസ്‌കാരം ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക സ്വന്തമാക്കി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാക്കളെ തെരെഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *