Thu. Apr 25th, 2024
കൊച്ചി :

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്. യൂ.ഡി എഫ് ന്റെ പരമ്പരാഗത പാര്‍ട്ടി മണ്ഡലമായിരുന്നു ഇത്. യു.ഡി.എഫിന്റെ ഷെല്‍ബി ആന്റണിയെയും ബി.ജെ.പിയുടെ പി കെ ഗോകുലനെയുമാണ് ബൈജു പരാജയപ്പെടുത്തിയത്.

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15ാം വാര്‍ഡില്‍ യു.ഡി.എഫ് വിമതന്‍ ബി മെഹബൂബ് വിജയിച്ചു. പാര്‍ട്ടിയുമായുള്ള ചില പ്രശ്നങ്ങളെത്തുടര്‍ന്നായിരുന്നു ഇദ്ദേഹം സ്ഥാനം രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടത്.

വടകര ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ആര്‍.എം.പി തന്നെ നിലനിര്‍ത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 328 വോട്ടിനാണ് ആര്‍.എം.പി സ്ഥാനാര്‍ത്ഥി പി. ശ്രീജിത്ത് പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താനും ആര്‍.എം.പിക്കായി.

Leave a Reply

Your email address will not be published. Required fields are marked *