Fri. Apr 26th, 2024

തിരുവനന്തപുരം:

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്. ഇന്നു വോട്ടെടുപ്പു നടക്കുന്നത്, 12 ജില്ലകളിലായി 22 ഗ്രാമ പഞ്ചായത്ത് വാര്‍ഡിലും, 3 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും, 4 നഗരസഭാ വാര്‍ഡിലും കൊച്ചി കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലുമാണ്.

ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 111 സ്ഥാനാര്‍ത്ഥികളാണ്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ നാളെയാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *