Wed. Apr 17th, 2024
തിരുവനന്തപുരം:

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായുള്ള എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തു നിന്ന് തെക്കന്‍ മേഖലാ ജാഥയും കാസര്‍കോട്ട് നിന്ന് വടക്കന്‍ മേഖലാ ജാഥയും ആരംഭിച്ച് മാര്‍ച്ച് രണ്ടിനു തൃശൂരില്‍ വന്‍ റാലിയോടെ സമാപിക്കും.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥ, ഇന്നു പൂജപ്പുര മൈതാനിയില്‍, സി പി ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖലാ ജാഥ, 16 നു കാസര്‍കോട് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

ബി ജെ പി സര്‍ക്കാരിനെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കൂ. ജനപക്ഷം ഇടതുപക്ഷം വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മേഖലാ ജാഥകള്‍ പര്യടനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *