Fri. Apr 26th, 2024
കുറ്റിപ്പുറം:

കുട്ടികളെ വിട്ടുകിട്ടണം എന്ന കനകദുര്‍ഗയുടെ ഹരജി പരിഗണിച്ചു ഭര്‍ത്താവ് കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മ എന്നിവരോടു കുട്ടികളുമായി 16 ന് തവനൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശം. കനകദുര്‍ഗയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണാനും, ഒപ്പം താമസിപ്പിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കനകദുര്‍ഗ സി.ഡബ്ല്യു.സി മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. ചെയര്‍മാന്‍ ഹാരിസ് പഞ്ചിളി, അംഗം കവിത ശങ്കര്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. കുട്ടികളുടെ കൂടി മൊഴിയുടെ അടിസ്ഥാനത്തില്‍ 16 ന് തീരുമാനമെടുക്കുമെന്ന് സി.ഡബ്ല്യു.സി ചെയര്‍മാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *