Fri. Apr 19th, 2024
കൊച്ചി:

ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സി.ജെ.എം കോടതിയാണ് സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചത്. ജാഫര്‍ ഇടുക്കിയടക്കം കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍, ശരീരത്തില്‍ വിഷാംശം ചെന്നിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുദ്ധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

തുടര്‍ന്ന് 2017 മെയ് ൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത്, സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *