Thu. Apr 25th, 2024

ന്യൂഡൽഹി:

സി ബി ഐക്കെതിരെ ബംഗാള്‍ പോലീസ് സ്വീകരിച്ച നടപടിയെത്തുടർന്നു മമത ബാനര്‍ജിക്കെതിരെ കോടതിയലക്ഷ്യം സ്വീകരിക്കുമെന്ന് സുപ്രീം കോടതി. കൊല്‍ക്കത്ത കമ്മീഷണര്‍ സി ബി ഐക്കു മുന്നില്‍ ഹാജരാകണമെന്നും സുപ്രീം കോടതി. കമ്മീഷണര്‍ സി ബി ഐ അന്വേഷണവുമായി സഹകരിക്കണമെന്നും മമതയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരി 21 ലേക്ക് മാറ്റി.

എന്നാല്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും സി ബി ഐക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കോടതിക്ക് മുന്നില്‍ ഹാജരാകുന്നതിന് മടിക്കേണ്ടതില്ലെന്നും കേസ് ഫെബ്രുവരി 21 നു വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഷില്ലോങിലാണ് കമ്മീഷണര്‍ സി ബി ഐ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ബലം പ്രയോഗിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശമുണ്ട്.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി കൊൽക്കത്തയില്‍ ധര്‍ണ്ണയാരംഭിച്ചിരുന്നു. ഈ അവസരത്തില്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാൾ എന്നിവര്‍ അടക്കമുള്ള പല നേതാക്കളും മമതയ്ക്കു വേണ്ടി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *