Wed. Apr 24th, 2024

ഇംഗ്ലീഷ് പ്രീമിയറിലെ സൂപ്പർ സൺഡേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. കളിയുടെ ഒൻപതാം മിനിറ്റിൽ സ്റ്റാർ സ്‌ട്രൈക്കർ മാർക്കസ് റഷ്‌ഫോർഡ് ആണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. ഇതോടെ ലീഗിൽ 25 മത്സരങ്ങൾ പൂർത്തിയാക്കിയ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തു എത്തി.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളിന് വമ്പന്മാരായ ആഴ്‌സലിനെ തോൽപ്പിച്ചു. അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്വിറോ നേടിയ ഹാട്രിക്കായിരുന്നു സിറ്റിക്ക് വിജയം നേടിക്കൊടുത്തത്.

ലിവർപൂളിന് പിന്നിൽ 59 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തു തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റി.

Leave a Reply

Your email address will not be published. Required fields are marked *