Sun. Jan 19th, 2025

ചാലക്കുടി∙

പൊലീസിൽ പരാതി നൽകിയയാളെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.    പനമ്പിള്ളി കോളജിനു സമീപം മുല്ലശേരി മിഥുനെയാണു (22) ഇൻസ്പെക്ടർ എസ്എച്ച്ഒ കെഎസ് സന്ദീപ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് മിഥുൻ.

ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം. ക്രിമിനൽ കേസുകളിൽ പ്രതിയായ വെട്ടുക്കൽ ഷൈജുവിനും സംഘത്തിനുമെതിരെ പൊലീസിന് വിവരം ചോർത്തി നൽകിയെന്ന സംശയിക്കുന്നയാളെ സംഘാംഗങ്ങൾ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതു കാണിച്ചു പരാതി നൽകിയപ്പോഴാണ് പ്രതികാരമായി നാടൻ ബോംബെറിഞ്ഞത്.

പനമ്പള്ളി കോളജിനു സമീപം താമസിക്കുന്നയാൾക്കു നേരെയാണ് നാടൻ ബോംബെറിഞ്ഞത്. ഷൈജുവിനെ പിടികൂടിയെങ്കിലും മിഥുൻ ബെംഗളൂരുവിലേക്കു കടന്നു. ഉദ്യോഗസ്ഥരായ  എംഎസ് ഷാജൻ, സിപി ഷിബു, എയു റെജി, ഷാജു കട്ടപ്പുറം, വിജയകുമാർ, ടിസി ജിബി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.