Wed. Jan 22nd, 2025
കാഞ്ഞങ്ങാട്:

കാഞ്ഞങ്ങാട്ടെ മിനി സിവിൽ സ്റ്റേഷൻ വളപ്പിലുള്ള പഴയ താലൂക്ക് ഓഫീസ് കെട്ടിടം കാടുമൂടി. മോടി പിടിപ്പിച്ച് പൈതൃക സ്മാരകം പോലെ കാത്തുവച്ച കെട്ടിടമാണ് കാടുമൂടി നശിക്കുന്നത്. ഹുജൂർ കച്ചേരി നടന്ന ഈ കെട്ടിടത്തിൽ ആ കാലത്തെ ലോക്കപ്പുമുണ്ട്.

അതുകൊണ്ടാണ് കെട്ടിടം നിലനിർത്തണമെന്ന ആവശ്യമുയർന്നതും. അരക്കോടി ചെലവിട്ടാണ് കെട്ടിടം നവീകരിച്ചത്. കെട്ടിടത്തിൽ ജില്ലാ ആയുർവേദ ഡിഎംഒ, ഐഎസ്എം ജില്ലാ ഓഫീസ് , ലാൻഡ് ട്രൈബ്യൂണൽ സിറ്റിങ്‌ എന്നിവ പ്രവർത്തിക്കുന്നുണ്ട്‌.

ഇവിടേക്കുള്ള വഴിയും കാടുകയറി നിൽക്കുകയാണ്. റവന്യൂ വകുപ്പ് കണ്ടുകെട്ടിയ വാഹനങ്ങൾ കെട്ടിടത്തിന്‌ ചുറ്റും തുരുമ്പെടുത്ത് നശിക്കുന്നു. ഈ വാഹനങ്ങൾക്കടിയിൽ പെറ്റുപെരുകുന്ന തെരുവുനായ്ക്കൾ ഓഫീസിലെത്തുന്നവരുടെ ജീവനും ഭീഷണിയുമാണ്.