Fri. Nov 22nd, 2024
ഇടുക്കി:

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ നവീകരിച്ച വെബ്‌സൈറ്റ്‌ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ പട്ടികവിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി നവീനവും കാലാനുസൃതവുമായ വായ്‌പാ പദ്ധതികൾ ആവിഷ്‌കസരിച്ച് വ്യക്തമായ ദിശാബോധത്തോടെ മുന്നേറുന്ന കോർപറേഷന്റെ പ്രവർത്തനം സംബന്ധിച്ച്‌ സമഗ്രമായി പ്രതിപാദിക്കുന്ന വെബ്‌സൈറ്റാണ്‌.

ഈ ജനവിഭാഗത്തിൽനിന്നുള്ള സംരംഭകർക്കും സാധാരണക്കാർക്കും തൊഴിൽരഹിതർക്കും മറ്റുള്ളവർക്കും ഉപകാരപ്രദമാണ്. സർക്കാരിന്റെ സഹായത്തോടെ കോർപറേഷൻ നടപ്പാക്കുന്ന വിവിധ വരുമാനദായക പദ്ധതികൾ, സാമൂഹ്യക്ഷേമ പദ്ധതികൾ, ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ വായ്‌പ പദ്ധതികൾ, അപേക്ഷകർക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ, വായ്‌പ നിബന്ധനകൾ, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, പുതുതായി വിഭാവനംചെയ്യുന്ന വായ്‌പകൾ എന്നിവയെപ്പറ്റി വെബ്‌സൈറ്റിൽ വിശദമായി പരാമർശിക്കുന്നുണ്ട്.

വിവിധ വായ്‌പാ പദ്ധതികൾക്ക് ബാധകമായ അപേക്ഷാഫാറം ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്‌. മുൻവർഷങ്ങളിലെ പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള ഫോട്ടോകൾ എന്നിവയുള്ള വെബ്‌സൈറ്റിലൂടെ കോർപറേഷന്റെ പ്രവർത്തനങ്ങളെപ്പറ്റി അറിയാം.