Wed. Jan 22nd, 2025
തി​രു​വ​ന​ന്ത​പു​രം:

ലോ​ക ടൂ​റി​സം ദി​ന​ത്തി​ൽ കി​രീ​ടം പാ​ലം ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ലാ​ണ് പ്ര​ഖ്യാ​പ​നം. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത കി​രീ​ടം എ​ന്ന ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കി​രീ​ടം പാ​ല​മെ​ന്നും തി​ല​ക​ൻ പാ​ല​മെ​ന്നു​മൊ​ക്കെ പ്ര​ദേ​ശ​വാ​സി​ക​ൾ വി​ളി​ക്കു​ന്ന പാ​ലം നി​ൽ​ക്കു​ന്ന​ത് നേ​മം മ​ണ്ഡ​ല​ത്തി​ലാ​ണ്.

നേ​മം മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ഈ ​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന വെ​ള്ളാ​യ​ണി ത​ടാ​ക പ്ര​ദേ​ശം ഒ​രു മാ​തൃ​ക ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്താ​ൻ പ​ദ്ധ​തി കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി ഫേ​സ്​​ബു​ക്ക് പോ​സ്​​റ്റി​ൽ പ​റ​ഞ്ഞു.