Mon. Dec 23rd, 2024
കണ്ണൂർ:

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗിയെ കെട്ടിടത്തിൽ നിന്നും താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ വെള്ളൂരിലെ മൂപ്പൻ്റകത്ത് അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം.

ആശുപത്രി കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്നാണ് അബ്ദുല്‍ അസീസ് വീണത്. കൊവിഡിനൊപ്പം ശ്വാസകോശ ക്യാൻസർ ബാധിതൻ കൂടിയായിരുന്നു അബ്ദുല്‍ അസീസ്. ഇയാള്‍ ഫയർ എക്സിറ്റിൽ നിന്നും താഴേക്ക് ചാടിയതാണെന്നും സംശയമുണ്ട്.

കൂടെയുണ്ടായിരുന്ന മകൻ പുറത്ത് പോയപ്പോഴാണ് അബ്ദുൾ അസീസ് താഴേക്ക് വീണത്. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.