Wed. Jan 22nd, 2025
കാഞ്ഞിരപ്പള്ളി:

അപകടം നിത്യസംഭവമാണ് ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ മുതൽ ‍റാണി ആശുപത്രിപ്പടി വരെയുള്ള 150 മീറ്ററിൽ. ചെരിവുള്ള പാതയിൽ വളവും ഇടറോഡുകൾ ചേരുന്നതുമായ പ്രദേശത്താണ് അപകടമേറെയും. 6 വർഷത്തിനിടെ ഇവിടെ 3 ജീവനുകൾ പൊലിഞ്ഞു. തിങ്കളാഴ്ച ബൈക്കും ഓട്ടോറിക്ഷയും ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു.

10 വയസ്സുള്ള കുട്ടിക്കു പരുക്കേറ്റു. മുൻപ് ഇവിടെ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേരാണ് മരിച്ചത്. കഴിഞ്ഞ മാസം 2 കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടവുമുണ്ടായി.

ഇടറോഡുകൾ ദേശീയ പാതയിലേക്കു പ്രവേശിക്കുന്ന സ്ഥലത്ത് വേഗനിയന്ത്രണ സംവിധാനമില്ല. കഴിഞ്ഞ ദിവസം ജനമൈത്രി പൊലീസും റോട്ടറി ക്ലബ്ബും ചേർന്ന് ഇവിടെ മുന്നറിയിപ്പു ബോർ‍ഡ് സ്ഥാപിച്ചിരുന്നു.