ഹരിപ്പാട്:
ആറാട്ടുപുഴയിലെ ബോട്ടുജെട്ടി സംരക്ഷണമില്ലാതെ നശിക്കുന്നു. ഗതാഗതം മുടങ്ങിയതോടെ മാലിന്യം തള്ളൽ കേന്ദ്രമായി ഇവിടം മാറി. കൊല്ലം-ആലപ്പുഴ ജലപാതയിലെ പ്രധാന ജെട്ടികളിലൊന്നായിരുന്നു ആറാട്ടുപുഴയിലേത്.
സർവീസ് നിലച്ചതോടെ സംരക്ഷണ ചുമതലയിൽനിന്ന് ജലസേചന വകുപ്പ് പിൻവാങ്ങി. ആറാട്ടുപുഴ -ചൂളത്തെരുവ് സർവീസ് നിലച്ചതോടെ പഞ്ചായത്തും സംരക്ഷണത്തിൽ താൽപ്പര്യം കാണിക്കുന്നില്ല. കായംകുളം താപനിലയത്തോട് ചേർന്നാണ് ജെട്ടി.
ഇവിടേക്കുള്ള റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ഗ്രാമസഭാ യോഗങ്ങളിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.