പത്തനംതിട്ട:
ആരോഗ്യമേഖലയിലെ കേരളത്തിൻ്റെ മികവിനുള്ള അംഗീകാരമാണ് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാറില്‍നിന്ന് സംസ്ഥാന സര്‍ക്കാറിന് ലഭിച്ച മൂന്ന് പുരസ്കാരങ്ങളെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ട ഗവ ആയുര്‍വേദ ഡിസ്പെന്സറിയില് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിൻ്റെ 100ദിന കര്‍മപദ്ധതിയുടെ ഭാഗമായി ഇത് ഉള്‍പ്പെടെ സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.
നഗരസഭ ചെയര്മാന് ടി സക്കീര്‍ഹുസൈന്‍ അധ്യക്ഷതവഹിച്ചു. കലക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍, നഗരസഭ വൈസ് ചെയര്പേഴ്സൻ ആമിന ഹൈദരാലി, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, കെ ആര് അജിത്കുമാര്‍, അംബിക വേണു, ഇന്ദിരാമണി, അഡ്വ റോഷന് നായര്‍, സുമേഷ് ബാബു, അഖില്‍കുമാര്‍, മേഴ്സി വര്‍ഗീസ്, ആനി സജി, ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ പി എസ് ശ്രീകുമാര്‍, എന്‍ എച്ച് എം ഡി പിഎം ഡോ ശ്രീകുമാര്‍, ആയുര്‍വേദ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ വഹീദ റഹ്മാന് എന്നിവര്‍ സംസാരിച്ചു.